KeralaLatest

സൗജന്യ വാക്സിന്‍: ഞങ്ങള്‍ക്ക് ഒരു വാക്കെയുളളൂ; മുഖ്യന്ത്രി

“Manju”

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്നാവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. പറഞ്ഞത് ഇടയ്ക്കിടയ്ക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. സൗജന്യം എന്ന് പറഞ്ഞത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല. പ്രായമുള്ളവര്‍ക്കും ചെറുപ്പക്കാര്‍ക്കും എല്ലാം വാക്സിന്‍ സൗജന്യമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിനെ അറിയിക്കുക എന്നത് ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്. വാക്സിന്‍ തരാനുളള ബാദ്ധ്യത അവര്‍ക്കുണ്ട്, അത് നല്‍കേണ്ടതാണ്. അതാണ് സംസ്ഥാനം അറിയിച്ചത്. സംസ്ഥാനത്തിന്റെ പ്രായോഗിക വിഷമങ്ങള്‍, പ്രശ്നങ്ങള്‍, കൊവിഡിനെതിരായ പോരാട്ടം ഉണ്ടാക്കിയ ബാദ്ധ്യതകള്‍ എന്നിവയ്ക്കുമേലെ ഭാരം സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ഇത് കേന്ദ്രത്തെ അറിയിക്കുന്നതില്‍ ഒരു രാഷ്ട്രീയ പ്രശ്നവുമില്ലായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button