KeralaLatest

അന്താരാഷ്ട്രാ പുസ്തകോത്സവം ആറാം ദിവസത്തിലേക്ക്, ശാന്തിഗിരി പബ്ലിക്കേഷന്‍സ് സ്റ്റാള്‍ സജീവം

“Manju”

തിരുവനന്തപുരം : കേരള നിയമസഭാ കോംപ്ലക്സില്‍ നടക്കുന്ന അന്താരാഷ്ട്രാ പുസ്തകോത്സവം ആറാം ദിവസത്തിലേക്ക്. കേരളീയം പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിലെ കൗണ്ടറുകളില്‍ ഇന്റര്‍നെറ്റ് യുഗത്തിലും പുസ്തകകുതുകികളുടെ നീണ്ടനിര കാണാം. വായന മരിച്ചിട്ടില്ല എന്ന് പുസ്തകോത്സവം അടിവരയിടുന്നു. ശാന്തിഗിരി പബ്ലിക്കേഷന്‍ സ്റ്റാളില്‍ നിരവധി വിശിഷ്ട വ്യക്തിത്വങ്ങള്‍ സന്ദര്‍ശനം തുടരുന്നു. ഞായറാഴ്ച സന്ധ്യയില്‍ പുസ്തകസ്റ്റാളിലെത്തിയവരില്‍ പ്രശസ്ത സാഹിത്യകാരന്‍ സച്ചിദാനന്ദന്‍, മാധ്യമപ്രവര്‍ത്തകന്‍ എം.ജി.രാധാകൃഷ്ണന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പി.റ്റി. ചാക്കോ, വര്‍ക്കല സി.എച്ച്.എം.എം.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.തുളസീധരന്‍, മുന്‍മന്ത്രിയും എം.എല്‍..യുമായ എ.സി. മൊയ്തീന്‍, സി.പി..(എം.) പോളിറ്റ് ബ്യൂറോ മെമ്പര്‍ എം..ബേബി, കായംകുളം എം.എല്‍.. യു.പ്രതിഭ, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, ടെലിവിഷന്‍ ന്യൂസ് റീഡര്‍ ശ്രീജ, മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എം.എല്‍..യും, മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ഇന്ന് ആറാം ദിനം കരിപ്പൂര്‍ ഗവണ്‍മെന്റ് ഹൈസ് സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആദ്യമായി എത്തി, തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കലാപരിപാടികളുമായി അരങ്ങേറുന്ന കലാകാരികളും കലാകാരന്മാരും എത്തിച്ചേര്‍ന്നു. തുടര്‍ന്ന് സന്ദര്‍ശകരായി കോട്ടയ്ക്കല്‍ എം.എല്‍.. കെ.കെ. അബിദ് ഹുസൈന്‍, ബി.ജെ.പി. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അഡ്വ. പി.സുധീര്‍, സാഹിത്യകാരന്‍ ബി.റെജി, അസിസ്റ്റന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ലാ അജിത് കുമാര്‍ ഐ.പി.എസ്., ബിലിവേഴ്സ് ചര്‍ച്ചിലെ മാത്യൂസ് മോര്‍ സില്‍വാനോസ് തിരുമേനി, ശിവജി, പാലക്കാട് കൊങ്ങാട് എം.എല്‍.. ശാന്താകുമാരി, രാജ്യസഭ മെമ്പര്‍ ജെബി മേത്തര്‍, എം.എല്‍.. വി.ജോയി, കോഴിക്കോട് എം.എല്‍..തോട്ടത്തില്‍ രാധാകൃഷ്ണന്‍, പെരിന്തല്‍മണ്ണ എം.എല്‍.. നജീബ് കാന്തപുരം, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് ചെയര്‍ പേഴ്സണ്‍ ലതിക സുഭാഷ്, കെ.പി.സി.സി. മൈനോരിറ്റി കമ്മിറ്റി മെമ്പര്‍ അഡ്വ. ഷിഹാബുദ്ദീന്‍, അഡ്വ.ജയചന്ദ്രന്‍, സി.പി. .(എം.) കേന്ദ്രകമ്മിറ്റി അംഗവും, ആള്‍ ഇന്ത്യാ വുമണ്‍ അസോസിയേഷന്‍ കേരള ഘടകം ജനറല്‍ സെക്രട്ടറിയുമായ സി.എസ്. സുജാത, സിനിമാ നിര്‍മ്മാതാവ് ഹരികുമാര്‍, സിനിമാ നടന്‍ ജോബി തുടങ്ങിയ നിരവധി പേര്‍ സ്റ്റാളുകളിലൂടെ കടന്നുപോയി.

Related Articles

Back to top button