LatestThiruvananthapuram

സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതി ദുബായില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

“Manju”

 

ദുബായ് : അവധിയാഘോഷിക്കാന്‍ ഒരു മാസം മുന്‍പ് സന്ദര്‍ശക വീസയില്‍ ദുബായിലെത്തിയ മലയാളി യുവതി ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ മണമ്ബൂര്‍ നീറുവിള തൊട്ടികല്ലില്‍ സ്വദേശി അഭിലാഷ് ശ്രീകണ്ഠന്റെ ഭാര്യ പ്രിജി(38)യാണ് മരിച്ചത്.
ഇന്നലെ രാവിലെ ജബല്‍ അലി ഡിസ്കവറി ഗാര്‍ഡനിലെ ഫ്ലാറ്റില്‍ വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാര്‍ച്ച്‌ 15നായിരുന്നു പ്രിജി നാട്ടില്‍ നിന്ന് രണ്ട് മക്കളോടൊപ്പം ഭര്‍ത്താവിന് അരികിലെത്തിയത്. വലിയവിള കൊടുവാഴനൂര്‍ പുളിമാത്ത് സ്വദേശി ശങ്കരന്‍-ഗീത ദമ്ബതികളുടെ മകളാണ്.
നടപടികള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മണമ്ബൂര്‍ പ്രവാസി കൂട്ടായ്മയുടെ ട്രഷററാണ് അഭിലാഷ്.

Related Articles

Back to top button