LatestThiruvananthapuram

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്നു മുതല്‍

“Manju”

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​നി​ര്‍​മാ​ണം ല​ക്ഷ്യ​മി​ട്ട്​ 15-ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ മൂ​ന്നാം സ​മ്മേ​ള​നം ഇന്നു ​തുടക്കമാവും. ഒ​രു മാ​സ​ത്തി​ലേ​റെ നീ​ളു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ 45 ഒാ​ര്‍​ഡി​ന​ന്‍​സു​ക​ള്‍​ക്ക്​ പ​ക​ര​മു​ള്ള ബി​ല്ലു​ക​ള്‍ പ​രി​ഗ​ണി​ക്കും. ഒ​രു ദി​വ​സം നാ​ല്​ ബി​ല്ലു​ക​ള്‍​വ​രെ പ​രി​ഗ​ണി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​ഭ തു​ട​ങ്ങു​ന്ന ഇ​ന്നു നാ​ലു ബി​ല്ലു​ക​ളാ​ണു പ​രി​ഗ​ണ​ന​യ്ക്കു വ​രു​ന്ന​ത്. കേ​ര​ള തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബി​ല്‍, കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് (ഭേ​ദ​ഗ​തി) ബി​ല്‍, കേ​ര​ള ന​ഗ​ര-​ഗ്രാ​മാ​സൂ​ത്ര​ണ (ഭേ​ദ​ഗ​തി) ബി​ല്‍, കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി (ഭേ​ദ​ഗ​തി) ബി​ല്‍ എ​ന്നി​വ​യാ​ണു പ​രി​ഗ​ണി​ക്കു​ക. ചൊ​വ്വാ​ഴ്ച മൂ​ന്നു ബി​ല്ലു​ക​ള്‍ പ​രി​ഗ​ണി​ക്കും.

സം​സ്ഥാ​ന ച​ര​ക്കു​സേ​വ​ന നി​കു​തി (ഭേ​ദ​ഗ​തി) ബി​ല്‍, കേ​ര​ള പൊ​തു​വി​ല്‍​പ്പ​ന നി​കു​തി (ഭേ​ദ​ഗ​തി) ബി​ല്‍, കേ​ര​ള ധ​ന​സം​ബ​ന്ധ​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ (ഭേ​ദ​ഗ​തി) ബി​ല്‍ എ​ന്നി​വ​യാ​ണു പ​രി​ഗ​ണ​ന​യ്ക്കു വ​രു​ന്ന​ത്. സ​മ്മേ​ള​നം ന​വം​ബ​ര്‍ 12 വ​രെ നീ​ളും.

Related Articles

Back to top button