IndiaKeralaLatest

‘ചതുര്‍മുഖം’ തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചു

“Manju”

കൊച്ചി :കോവിഡ് രണ്ടാം തരംഗം പടരുന്ന സാഹചര്യത്തില്‍ തന്റെ ഏറ്റവും പുതിയ സിനിമയായ ‘ചതുര്‍മുഖം’ തിയേറ്ററില്‍ നിന്നും പിന്‍വലിച്ചതായി മഞ്ജു വാര്യര്‍ അറിയിച്ചു. നിലവിലെ സാഹചര്യവും പൊതുജനാരോഗ്യവും കണക്കിലെടുത്താണ് സിനിമ പിന്‍വലിക്കുന്നതെന്ന് മഞ്ജു കുറിച്ചു.
സുരക്ഷിത സാഹചര്യമൊരുങ്ങുമ്ബോള്‍ വീണ്ടും തിയേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷയെന്നും മഞ്ജു. അതുടനെ ഉണ്ടാവട്ടെ എന്ന പ്രത്യാശയും മഞ്ജുവിന്റെ വാക്കുകളില്‍ നിറയുന്നു. കോവിഡ് ഭീഷണിക്ക് ശേഷം തിയേറ്ററുകള്‍ തുറന്ന ശേഷം മഞ്ജു വാര്യരുടെ ‘ദി പ്രീസ്റ്റ്’, ‘ചതുര്‍മുഖം’ സിനിമകള്‍ റിലീസ് ചെയ്തിരുന്നു. ‘ദി പ്രീസ്റ്റ്’ മികച്ച കളക്ഷന്‍ നേടി മുന്നേറിയ ചിത്രമാണ്

Related Articles

Back to top button