IndiaLatest

കേന്ദ്രമന്ത്രി വീണ്ടുമെത്തി ഗുരുവിനെ കാണാൻ

“Manju”

പോത്തൻകോട് : പൗർണ്ണമി ദിനത്തിൽ ആശ്രമം സന്ദർശിച്ച കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ.ഭാരതി പവാർ ഇന്ന് വീണ്ടും ശാന്തിഗിരി ആശ്രമത്തിലെത്തി. ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിതയുടെ ദർശനത്തിനായാണ് കേന്ദ്രമന്ത്രി ഇന്ന് വീണ്ടും ആശ്രമത്തിലെത്തിയത്. സ്പിരിച്ച്വൽ സോണിലെത്തിയ മന്ത്രിയെ ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷൻ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറിയുടെ ഓഫീസ് ഇൻചാർജ് സ്വാമി ആത്മധർമ്മൻ ജ്ഞാനതപസ്വി, ഡോ.സ്മിത കിരൺ എന്നിവർ ചേർന്ന് സ്വീകരിച്ചു. പതിനഞ്ച് മിനിട്ടോളം ശിഷ്യപൂജിതയുമായി സംസാരിച്ചു. മന്ത്രിയുടേയും കുടുംബത്തിന്റേയും ആരോഗ്യവിവരങ്ങൾ ഗുരു അന്വേഷിച്ചു.

ഗുരുദർശനത്തിന് ശേഷം ഗുരുവിന്റെ കുടിലിലെത്തി ഗുരുവന്ദനം നടത്തിയശേഷമാണ് മന്ത്രി തിരികെ മടങ്ങിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച ആശ്രമത്തിലെത്തിയിരുന്ന മന്ത്രി വീണ്ടും ആശ്രമത്തിലെത്തുമെന്നും, ഇവിടെ നിന്നും ലഭിച്ച ആത്മീയ അനുഭൂതി തന്നെ വല്ലാതെ ആകർഷിക്കുന്നുവെന്നും പറഞ്ഞിരുന്നു. ഇത്തവണയും വൈകുന്നേരം തന്നെയെത്തുവാനും ഗുരുസ്ഥാനീയയെ കാണുവാനും മന്ത്രി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

Related Articles

Back to top button