InternationalLatest

നൂതന മിസൈല്‍ പ്രതിരോധ സംവിധാനവുമായി ഇസ്രായേല്‍

“Manju”

ടെല്‍ അവീവ്:പ്രതിരോധരംഗത്ത് തങ്ങളുടെ അനിഷേധ്യ കരുത്ത് വീണ്ടും തെളിയിച്ച്‌ ഇസ്രായേല്‍. ലേസര്‍ മിസൈല്‍ പ്രതിരോധ സംവിധാനം രൂപകല്‍പ്പന ചെയ്ത വിവരമാണ് ഇസ്രയേല്‍ പുറത്തുവിട്ടത്. ശത്രുക്കളുടെ മിസൈലുകളെ വെറും രണ്ടു ഡോളര്‍ മാത്രം ചിലവില്‍ തകര്‍ക്കാന്‍ സാധിക്കുമെന്നാണ് ഇസ്രായേല്‍ തെളിയിച്ചിരിക്കുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റാണ് പുതിയ ലേസര്‍ സാങ്കേതിക വിദ്യ വികസിപ്പിച്ച വിവരം അറിയിച്ചത്.
ഇസ്രായേല്‍ നിലവില്‍ ഉപയോഗിക്കുന്നത് മിസൈലുകളെ മിസൈലുകള്‍ കൊണ്ട് പ്രതിരോധിക്കുന്ന സംവിധാനമാണ്. ആഗോള തലത്തില്‍ തന്നെ ഏറ്റവും ഫലപ്രദമായ പ്രതിരോധ സംവിധാനം വികസിപ്പിച്ച ഇസ്രായേല്‍ ഇനി അതിന്റെ നൂറിലൊന്ന് മാത്രം ചിലവില്‍ മിസൈലുകളെ പ്രതിരോധിക്കാനാണ് തയ്യാറെടുക്കുന്നത്. അയേണ്‍ ബീം ലേസര്‍ രശ്മികളിലൂടെ മിസൈലുകളെ കരിച്ചുകളയുന്ന രീതിയാണ് പരീക്ഷിച്ചു വിജയിച്ചത്.
ഇത് പ്രതിരോധ രംഗത്തെ ഒരു മാറ്റിമറിച്ചിലാണ്. വെറുതേ ഒരു തരിച്ചടി മാത്രമല്ല. തങ്ങള്‍ക്കെതിരെ കോടിക്കണക്കിന് രൂപയുടെ മിസൈലുകള്‍ അയക്കുന്നവരെ പാപ്പരാക്കും. അത്യാധുനികവും ചിലവില്ലാത്തതുമായ സൈനിക പ്രതിരോധ സംവിധാനമാണ് തയ്യാറാക്കി യിട്ടുള്ളതെന്നും റാഫേല്‍ അഡ്വാന്‍സ് ഡിഫന്‍സ് സിസ്റ്റം എന്ന നൂതന ലേസര്‍ വിദ്യയെ പരിചയപ്പെടുത്തി ബെന്നറ്റ് പറഞ്ഞു.
ശത്രുക്കള്‍ തങ്ങള്‍ക്കെതിരെ കോടികള്‍ ചിലവാക്കി മിസൈലുകള്‍ നിര്‍മ്മിക്കുമ്ബോള്‍ അവയെ നശിപ്പിക്കാന്‍ രണ്ടു ഡോളര്‍ ചിലവുവരുന്നത്ര വൈദ്യുത-കാന്തിക ശക്തിമാത്രമേ തങ്ങള്‍ക്കാവുന്നുള്ളുവെന്ന് ബെന്നറ്റ് ആവര്‍ത്തിച്ചു.

Related Articles

Back to top button