IndiaLatest

സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി തുടര്‍ന്നും കോവിഡ് വാക്സിന്‍; കേന്ദ്രആരോഗ്യ മന്ത്രാലയം

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നും ഡോസൊന്നിന് 150 രൂപയ്ക്ക് കമ്പനികളില്‍ നിന്ന് വാങ്ങി സംസ്ഥാനസര്‍ക്കാരുകള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ജയ്‌റാം രമേശിന്റെ ട്വീറ്റിന് മറുപടിയായാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ട്വീറ്റ്.”കേന്ദ്ര സര്‍ക്കാര്‍ രണ്ട് കൊവിഡ് വാക്‌സിനുകളും 150 രൂപയ്ക്ക് കമ്പനികളില്‍ നിന്ന് വാങ്ങി സൗജന്യമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കും”- ആരോഗ്യമന്ത്രാലയത്തിന്റെ ട്വീറ്റില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിനെയും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെയും ടാഗ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button