LatestThiruvananthapuram

മിനിമം ബസ് ചാര്‍ജ് പത്തുരൂപയാക്കാന്‍ ധാരണ

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് മിനിമം ബസ് ചാര്‍ജ് പത്തുരൂപയാക്കാന്‍ ധാരണ. തീരുമാനം ഈ മാസം പതിനെട്ടിനകം ഉണ്ടാകും. വിദ്യാര്‍ഥികളുടെ യാത്രാ നിരക്കും വര്‍ധിക്കണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ ഉണ്ടെങ്കിലും വിശദമായ ‌കൂടിയാലോചനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ.

സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ ചാര്‍ജ് വര്‍ധന അടക്കമുള്ള കാര്യങ്ങളില്‍ ​ഗതാ​ഗത മന്ത്രി അനുകൂല നിലപാടെടുത്തതോടെ ഇന്ന് മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിതകാസ സ്വകാര്യ ബസ് സമരം പിന്‍വലിച്ചിരുന്നു.

Related Articles

Back to top button