IndiaLatest

കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം അഞ്ച് ലക്ഷമായി ഉയരുമെന്ന് റിപ്പോര്‍ട്ട്

“Manju”

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് അതിവേഗതയില്‍ പടരുന്നു. പ്രധാന നഗരങ്ങളിലെ ആശുപത്രികളെല്ലാം കോവിഡ് രോഗികള്‍ നിറഞ്ഞു കഴിഞ്ഞു. അതേസമയം വരും ദിവസങ്ങളില്‍ സ്ഥിതി ഇതിലും ഗുരുതരമാകുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ മുന്നറിയിപ്പ് നല്‍കി. മെയ് പകുതിയോടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന നിരക്ക് അഞ്ച് ലക്ഷം കടക്കും. ഇത് ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളെ കാര്യമായി തന്നെ ബാധിക്കും. അത്തരമൊരു ഗുരുതര സാഹചര്യം നേരിടാനുള്ള ആരോഗ്യ സംവിധാനങ്ങള്‍ സംസ്ഥാനങ്ങളില്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെയും ഇന്ത്യ അതിജീവിക്കുമെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ പര്യാപ്തമല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ സ്ഥിതിയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമവും ഐസിയു വെന്റിലേറ്റര്‍ ക്ഷാമവുമുണ്ടാകും. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളാണ് ഇതിന്റെ പ്രധാന ആഘാതം ഏറ്റുവാങ്ങേണ്ടി വരുക.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ഈ മാസം അവസാനത്തോടെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയരും. ഉത്തര്‍പ്രദേശില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന എണ്ണം ഒരു ലക്ഷത്തിന് മുകളില്‍ പോകുമെന്നാണ് കരുതുന്നത്. ഡല്‍ഹിയില്‍ അറുപതിനായിരത്തിന് മുകളിലുമെത്തും. ഇത് ഈ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലും പതില്‍മടങ്ങ് അധികമാണ്.

Related Articles

Back to top button