IndiaLatest

മഹാരാഷ്ട്രയില്‍ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമാക്കും; നിലപാട് വ്യക്തമാക്കി മന്ത്രി

“Manju”

മുംബൈ: മഹാരാഷ്ട്രയില്‍ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും. മന്ത്രി നവാബ് മാലിക്കാണ് ഇക്കാര്യം അറിയിച്ചത്. വിഷയം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്‍ വിതരണത്തിനായി ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് -19 വാക്‌സിന്‍, റെംഡെസിവിര്‍ എന്നിവയ്ക്കായി സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ വിളിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാലയുമായി ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശനിയാഴ്ച 67,160 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 676 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Articles

Back to top button