IndiaKeralaLatest

പോലീസിനെ വകവെയ്ക്കാതെ ബൈക്കിൽ യൂത്തന്മാരുടെ അഭ്യാസ പ്രകടനം.

“Manju”

 

കൊല്ലം :നമ്പർ പ്ലേറ്റ് ഇല്ലാത്തതിന്‍റെ പേരില്‍ കൊല്ലം-പരവൂര്‍ തീരദേശപാതയില്‍നിന്ന് പൊലീസ് ബൈക്ക് പിടിച്ചെടുത്തു. കേസെടുത്ത ശേഷം വിട്ടുകൊടുത്ത ബൈക്കുമായി പൊലീസ് സ്റ്റേഷനു മുന്നില്‍ പൊലീസിനെ വെല്ലുവിളിച്ച്‌ അഭ്യാസ പ്രകടനം നടത്തി യുവാവ്. കൊല്ലം പരവൂര്‍ പൊലീസ് സ്റ്റേഷനു മുന്നിലാണ് സംഭവം . പൊലീസിനുള്ള വെല്ലുവിളിയോടെ അഭ്യാസ പ്രകടനത്തിന്‍റെ വീഡിയോ പുറത്തുവിടുകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെയാണ് സംഭവം. പൊലീസ് ബൈക്ക് പിടികൂടുന്നത് മുതലുള്ള ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ രഹസ്യമായി ചിത്രീകരിച്ചതായും പിന്നീടാണ് വീഡിയോ പുറത്തിറക്കിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നമ്ബര്‍ പ്ലേറ്റില്ലാത്ത സ്പോര്‍ട്‍സ് ബൈക്ക് സ്റ്റേഷനിലേക്ക് പൊലീസുകാരന്‍ ഓടിച്ചുപോകുന്നതും പിന്നീട് സ്റ്റേഷനില്‍നിന്ന് യുവാവ് ബൈക്കുമായി പുറത്തേക്ക് ഇറങ്ങുന്നതും വീഡിയോയിലുണ്ട്. ബൈക്ക് റോഡിലേക്കിറക്കിയ ഉടന്‍ യുവാവ് പിന്‍വശത്തെ ടയര്‍ പൊക്കി ബൈക്ക് ഓടിച്ചുപോകുന്നതുമാണ് വീഡിയോ . ‘അവനെ പിടിക്കാന്‍ ഏമാന്‍മാര്‍ക്ക് ഉടല്‍വിറയ്ക്കും. അവന്‍ നാലാംദിവസം സ്റ്റേഷനില്‍നിന്നു പൊടിതട്ടി ഇറങ്ങിപ്പോകും. പിടിച്ചവനെ ഐസ് പെട്ടിയില്‍ കിടത്തും’ എന്നിങ്ങനെ ഭീഷണിയോടെയാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ വൈറലായതോടെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ബൈക്കിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നീക്കത്തിലാണ് പൊലീസ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button