KeralaLatest

ജൂണ്‍ ‍8‌ ലോക സമുദ്ര ദിനം

“Manju”

 

ഇന്ന് ലോക സമുദ്രദിനമാണ്. ജൂണ്‍ എട്ട് ലോക സമുദ്രദിനമായി ആചരിച്ചു തുടങ്ങിയത് 1992ല്‍ ബ്രസീലിലെ റിയോ ഡി ജനിവോയില്‍ നടന്ന ഭൗമഉച്ചകോടിയിലാണ്..ഭക്‍ഷ്യ ഉത്പന്നങ്ങളും ആഗോള വ്യാപാരത്തിനുള്ള വഴികളും പ്രദാനം ചെയ്യുന്നതിന് സമുദ്രത്തോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള ഒരു ദിനമായാണ് ഈ ദിവസം കൊണ്ടാടുന്നത്. 2008ൽ ഐക്യരാഷ്ട്ര സംഘടന ഇത് ഔദ്യോഗികമായി അംഗീകരിച്ചു. നമ്മുടെ സമുദ്രങ്ങൾ, നമ്മുടെ ഉത്തരവാദിത്തം എന്ന സന്ദേശവുമായാണ് ആദ്യ സമുദ്രദിനം കൊണ്ടാടിയത്.

ഭൂഗോളത്തിന്റെ ഉപരിതലത്തിൽ വലിയൊരു ഭാഗത്തോളം വ്യാപിച്ചു കിടക്കുന്ന ബൃഹത്തായ ജലസഞ്ചയത്തെ പൊതുവെ കടൽ എന്നും, അതിൽ അഗാധവും വിസ്തൃതവുമായ ഭാഗങ്ങളെ സമുദ്രം എന്നും വിളിക്കുന്നു. ഭൂതലത്തിന്റെ 71% വും കടൽവെള്ളത്താൽ ആവൃതമാണ്. ഭൂമിയുടെ വിവിധ പ്രദേശങ്ങളിൽ ഈ ജലസഞ്ചയം വ്യത്യസ്തനാമങ്ങളിൽ അറിയപ്പെടുന്നു. പല ലവണങ്ങളും ധാതുക്കളും അലിഞ്ഞുചേർന്നിട്ടുള്ള സമുദ്രജലത്തിലെ ലവണാംശം 3.1% – 3.8% വരെയാണ്. കടൽജലത്തിന്റെ ആപേക്ഷികസാന്ദ്രത 1.026 മുതൽ 1.029 വരെ ആയി കാണപ്പെടുന്നു

സമുദ്രം മനുഷ്യന്‍റെ നിത്യജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍, ഊര്‍ജ്ജം, കാലാവസ്ഥാ സന്തുലനം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ പല മേഖലകളിലും സമുദ്രത്തിന്‍റെ പങ്ക് വലുതാണ്.നമുക്ക് അമൂല്യമായ സംഭാവനയണ് നല്‍കുന്നത് എന്ന്‌ ആരും ഓര്‍ക്കാറില്ല.നാം ശ്വസിക്കുന്ന ഓക്സിജന്റെ ഭൂരിഭാഗവും സമുദ്രമാണ് നല്‍കുന്നത്. മനുഷ്യനെ ഇത്രയേറെ പ്രചോദിപ്പിക്കുന്ന, ഭവനാസമ്പന്നനാക്കുന്ന മറ്റൊന്നും ഇല്ല .നമുക്കു വേണ്ട ഔഷധങ്ങളുടെ കലവറയാണ് .നമ്മുടെ കാലാവസ്ഥയെ നിർണായകമായി സമുദ്രങ്ങള്‍ സ്വധീനിക്കുന്നു..നമുക്ക് വേണ്ട ഭക്ഷണത്തിന്റെ നല്ലൊരു ഭാഗം കടലില്‍ നിന്നാണ്..നമ്മുടെ കുടിവെള്ളം സമുദ്രം ശുദ്ധീകരിക്കുന്നു.എന്നാല്‍ സഹസ്രാബ്ദങ്ങളായി മനുഷ്യന്‍ ചെയ്തതെന്താണ്?.കടലിനെ ലോകത്തിന്റെ ചവറ്റുകുപ്പയും,മാലിന്യ സംഭരണിയുമാക്കി. മത്സ്യസമ്പത്ത് വിവേചനമില്ലാതെ കൊള്ളയടിച്ചു..കടലിനടിയിലെ അടിസ്ഥാന ആവാസകേന്ദ്രങള്‍ നശിപ്പിച്ചു.കടലിന്റെ സ്വാഭാവിക ഉത്പാദനക്ഷമത ഇല്ലാതാക്കി

വേള്‍ഡ് ഓഷ്യന്‍ നെറ്റ് വര്‍ക്കിലെയും ഓഷ്യാനിക് പ്രോജക്ടിലെ യൂറോപ്യന്‍ അംഗങ്ങളും സമുദ്രത്തെ കാര്യക്ഷമമായ രീതിയില്‍ ഉപയോഗിക്കുന്നതിനെയും നല്ല രീതിയില്‍ പരിരക്ഷിക്കുന്നതിനെയും കുറിച്ച് പൊതുജനങ്ങളെ അവബോധമുള്ളവരാക്കുകയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയും ചെയ്യുന്നു.
ആഗോളതലത്തില്‍ സമുദ്രങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും സമുദ്രോല്പന്നങ്ങളുടെ പ്രസക്തിയെക്കുറിച്ചും അശാസ്ത്രീയമായ മീന്‍ പിടുത്തം മൂലം മത്സ്യസമ്പത്തിനു നേരേയുണ്ടാകുന്ന നശീകരണ പ്രക്രിയയെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി സെമിനാറുകളും ക്യാമ്പുകളും ഈ ദിനത്തില്‍ സംഘടിപ്പിക്കുന്നു. സമുദ്രങ്ങള്‍ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത, അനധികൃതമായി മാലിന്യങ്ങള്‍ തള്ളുന്നതു മൂലം സമുദ്ര സമ്പത്തു മലിനപ്പെടുന്നതിനെതിരെയുളള ബോധവത്കരണം എന്നിവയും ഇതിന്‍റെ ഭാഗമാണ്.

വലിയൊരു കുപ്പത്തൊട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ് എന്തും ഏറ്റുവാങ്ങാൻ കഴിവുള്ള കടൽ. ഒരു ദിവസം സമുദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങളുടെ കണക്കു കേട്ടാൽ അവരുടെയും തല കറങ്ങും. ഏതാണ്ട് 1,80,00,000 കിലോഗ്രാം! ഇതിൽ നഗരമാലിന്യങ്ങളും വ്യാവസായിക മാലിന്യങ്ങളുമൊക്കെപ്പെടും.

പസഫിക് സമുദ്രത്തിൽ മാത്രം ഏതാണ്ട് ഇരുനൂറിലധികം സ്‌പീഷിസുകൾ പ്ലാസ്‌റ്റിക് മലിനീകരണ ഭീഷണിയിലാണ്. ലെഡും കോൺക്രീറ്റുംകൊണ്ടു നിർമിച്ച പെട്ടികളിൽ അടച്ചു കടലിൽ തള്ളുന്ന ആണവമാലിന്യങ്ങൾ സൃഷ്‌ടിക്കുന്ന ഭീഷണിയും ചെറുതല്ല. 2000 ഓഗസ്‌റ്റിൽ 1000 കിലോഗ്രാമിലധികം യുറേനിയവുമായി ബേരന്റ്‌സ് കടലിൽ മുങ്ങിയ റഷ്യൻ ആണവ മുങ്ങിക്കപ്പലാണു കുർസ്‌ക്.ഇങ്ങനെ മുങ്ങിപ്പോയ ആണവ കപ്പലുകൾ വേറെയുമുണ്ട്. താപനിലയങ്ങളിൽനിന്ന് ഒഴുക്കിവിടുന്ന ചൂടുവെള്ളവും കടലിന്റെ ആവാസവ്യവസ്‌ഥയെ ദോഷകരമായി ബാധിക്കാറുണ്ട്

ഭൂമിയിലെ വിവിധസ്ഥലങ്ങളിലെ കാലാവസ്ഥാചക്രങ്ങളിലും അവയുടെ വൈവിദ്ധ്യത്തിലും സമുദ്രങ്ങൾ നിർണ്ണായകസ്വാധീനം ചെലുത്തുന്നുണ്ട്. ഭൂമിയിൽ ജീവൻ അങ്കുരിച്ചതും സമുദ്രത്തിലാണ്

ഭൂമിയുടെ ചരിത്രത്തിൽ, നിരവധി പെരും വൻകരചക്രങ്ങളുണ്ടായിരുന്നവയിൽ ഏറ്റവും ഒടുവിലത്തേതായി കുറെക്കാലം മുമ്പ് പാൻ‌ജിയ എന്ന ഒറ്റ പെരുംവൻകരയും അതിനെ ചുറ്റി പാൻതലാസ്സ എന്ന ഒറ്റ സമുദ്രവുമാണുണ്ടായിരുന്നത്. ഏകദേശം 248 ദശലക്ഷം വർഷങ്ങൾക്കു മുൻപ് പാൻജിയ പിളർന്ന് ഇന്ന കാണുന്ന ഭൂഖണ്ഡങ്ങൾ ആകാൻ അരംഭിച്ചു.

65 ദശലക്ഷം വർഷങ്ങൾക്കു മുൻപ് സെനൊസോയിക്ക് യുഗത്തിലെ പാലിയോസിൻ കാലഘട്ടത്തോടെയാണ് ഭൂഖണ്ഡങ്ങൾ ഏതാണ്ട് ഇന്നത്തെ നിലയിലായത്. ഇന്ത്യൻ ഭൂഖണ്ഡം നീങ്ങിവന്ന് ഏഷ്യാ ഭൂഖണ്ഡത്തിലേക്ക് ഇടിച്ചു കയറുന്നതും അവക്കിടയിലുണ്ടായിരുന്ന ആഴം കുറഞ്ഞ ടെത്തിസ് കടൽ അപ്രത്യക്ഷമായതും അതിനു ശേഷമാണ്. അങ്ങനെ ഭൗമഫലകങ്ങളുടെ നിരന്തരമായ ചലനം സമുദ്രങ്ങളുടെ ആകൃതിയേയും അതിരുകളേയും നിരന്തരമായി മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നു.

സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ ജലം സംഭൃതമായിരിക്കുന്നത് ഭൂമിയിലാണ്. അതിന്റെ ഏറിയ പങ്കും സമുദ്രങ്ങളിലുമാണു. ഇതിന്റെ ഉൽപ്പത്തിയേക്കുറിച്ച് പല സിദ്ധാന്തങ്ങളും നിലവിലുണ്ട്. സൗരയൂഥാന്തരമേഖലയിൽനിന്ന് കൂറ്റൻ ആസ്റ്ററോയ്ഡുകൾ ഭൂമിയിൽ ഇടിച്ചിറങ്ങിയപ്പോൾ അവ കൊണ്ടുവന്നതാണു ഇത്രയും ജലം എന്നാണു ഒരു സിദ്ധാന്തം. മറ്റൊന്ന് അത് ഭൂമിയിൽത്തന്നെ വൈദ്യുതസംശ്ലേഷണത്തിന്റെ / ഫോട്ടോസിന്തെസിസ്സിന്റെ ഫലമായി ഉണ്ടായയതാണെന്നാണ്. സ്വതന്ത്രാവസ്ഥയിലുള്ള ഈ ജലം ഗുരുത്വാകർഷണം മൂലം ഭൂതലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ സഞ്ചയിക്കപ്പെട്ടാണു സമുദ്രങ്ങൾ ഉണ്ടായത്.

കടലിലേക്ക് മനുഷ്യര്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ എണ്ണം 5.25 ലക്ഷം കോടിയാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇവയുടെ മൊത്തം ഭാരം 2.69 ലക്ഷം ടണ്‍ വരും….ലോകത്തിലെ ഏറ്റവും മലിനമായ കടലോരങ്ങളുടെ പട്ടികയില്‍ കേരളവും.

മുംബൈ ജുഹു ബീച്ചും ആന്‍ഡമാനുമാണ് മറ്റ് രണ്ട് മോശമായ കടലോരങ്ങള്‍. ലോകത്തെ 1,257 കടലോരങ്ങളിലായിരുന്നു പഠനം. കടലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്ന് കടല്‍ പക്ഷികള്‍ ഭീഷണി നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 90 ശതമാനം കടല്‍പക്ഷികളുടെയും.. വയറ്റില്‍ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറയുന്നുവെന്നാണ് നാഷനല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ കണ്ടെത്തല്‍. ഇത് വലിയ പാരിസ്ഥിതിക ദുരന്തത്തിന് കാരണമാകുമെന്ന മുന്നറിയിപ്പാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയ സെന്‍ട്രല്‍ സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രീസ് നൽകുന്നത്

വേള്‍ഡ് ഓഷ്യന്‍ നെറ്റ് വര്‍ക്കിലെയും ഓഷ്യാനിക് പ്രോജക്ടിലെ യൂറോപ്യന്‍ അംഗങ്ങളും സമുദ്രത്തെ കാര്യക്ഷമമായ രീതിയില്‍ ഉപയോഗിക്കുന്നതിനെയും നല്ല രീതിയില്‍ പരിരക്ഷിക്കുന്നതിനെയും കുറിച്ച്‌ പൊതുജനങ്ങളെ അവബോധമുള്ളവരാക്കുകയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയും ചെയ്യുന്നു. മൊത്തം ഭൗമഭാഗത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗത്ത് വ്യാപിച്ച്‌ കിടക്കുന്ന സമുദ്രം മനുഷ്യന്‍റെ നിത്യജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍, ഊര്‍ജ്ജം, കാലാവസ്ഥാ സന്തുലനം, സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ പല മേഖലകളിലും സമുദ്രത്തിന്‍റെ പങ്ക് വലുതാണ്.

Related Articles

Back to top button