India

മദ്യപാനം: ഭർത്താവിനെ ഗ്യാസ് സിലിണ്ടർ കൊണ്ട് അടിച്ചുകൊന്നു

“Manju”

ചെന്നൈ: തമിഴ്‌നാട്ടിൽ 38 കാരനെ ഭാര്യയും സഹോദരനും ചേർന്ന് തലയ്ക്ക് അടിച്ചുകൊന്നു. എൽപിജി സിലിണ്ടർ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യപിച്ച് വഴക്കിടുന്നത് പതിവായതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. മൈലാപ്പൂരിലാണ് സംഭവം.

പെയിന്റ് പണിക്കാരനായ എസ് കബാലിയാണ് മരിച്ചത്. മദ്യത്തിന് അടിമയാണ് യുവാവ്. കബാലിയുടെ ബന്ധവും അയൽവാസിയും യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രക്തം വാർന്നൊഴികിയ നിലയിലായിരുന്നു കണ്ടെത്തിയത്. തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയും സഹോദരനും കുടുങ്ങുന്നത്.

സഹോദരനുമായി ചേർന്ന് ഗൂഢാലോചന നടത്തിയ ശേഷമാണ് കൊലപാതകമെന്ന് ഭാര്യ കുറ്റസമ്മതം നടത്തിയായി പോലീസ് പറഞ്ഞു. മദ്യം വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ തനിക്ക് ഭർത്താവിൽ നിന്നും നിരന്തരം ആക്രമണം നേരിടേണ്ടി വരുന്നുണ്ട്. ഇതിന്റെ പേരിൽ വഴക്ക് പതിവായിരുന്നു. തുടർന്നാണ് കബാലിയെ കൊല്ലാൻ തീരുമാനിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഭാര്യ പറഞ്ഞതായി പോലീസ് അറിയിച്ചു.

Related Articles

Back to top button