IndiaLatest

ഐ ലീഗില്‍ മൊഹമ്മദന്‍സ് കുതിക്കുന്നു

“Manju”

ഐ ലീഗില്‍ ഇന്ന് നടന്ന മത്സരത്തിലും മൊഹമ്മദന്‍സ് വിജയിച്ചു. ശ്രീനിധി ഡെക്കാനെ നേരിട്ട മുഹമ്മദന്‍സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വിജയിച്ചത്. തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയ ശേഷമായിരുന്നു മൊഹമ്മദന്‍സിന്റെ വിജയം. 16ആം മിനുട്ടില്‍ ഡേവിഡ് മുനോസ് ആണ് ശ്രീനിധിക്ക് ലീഡ് നല്‍കിയത്. ഇതിന് 40ആം മിനുട്ടില്‍ മാര്‍ക്കസ് ജോസഫ് സമനില നല്‍കി.

51ആം മിനുട്ടില്‍ മാര്‍ക്കസിന്റെ ഒരു സ്ക്രീമര്‍ മൊഹമ്മദന്‍സിനെ മുന്നില്‍ എത്തിച്ചു. കഴിഞ്ഞ മത്സരത്തിലും മാര്‍ക്കസ് ഇരട്ട ഗോളുകള്‍ നേടിയിരുന്നു‌. കളിയുടെ അവസാനം ഒരു പെനാള്‍ട്ടിയില്‍ നിന്ന് റുഡോവിച് മൊഹമ്മദന്‍സിന്റെ വിജയം ഉറപ്പിച്ചു.ഈ വിജയത്തോടെ മൊഹമ്മദന്‍സ് 9 പോയിന്റുമായി ലീഗില്‍ ഒന്നാമത് നില്‍ക്കുന്നു

Related Articles

Back to top button