KeralaLatest

അഞ്ചു തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും; പിഎസ്‌സി

“Manju”

തിരുവനന്തപുരം: അഞ്ചു തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ കണ്‍സല്‍റ്റന്റ് (അനസ്തീസിയ ഈഴവ / തീയ / ബില്ലവ), നിയമസഭാ സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ടര്‍ ഗ്രേഡ് 2 (മലയാളം മുസ്ലിം), മ്യൂസിയം ആന്‍ഡ് സൂ വകുപ്പില്‍ ആര്‍ട്ടിസ്റ്റ് മോഡലര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ഗാന്ധിയന്‍ സ്റ്റഡീസ്), പൊലീസില്‍ (മോട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് വിങ്) മോട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ തസ്തികകളിലേക്കാണ് ഓണ്‍ലൈന്‍ പരീക്ഷ.

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍സംസ്‌കൃതം എല്‍സി/എഐ), ആരോഗ്യ വകുപ്പില്‍ റീഹാബിലിറ്റേഷന്‍ ടെക്‌നിഷ്യന്‍ ഗ്രേഡ് 2 (പട്ടികജാതി), വയനാട്, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്‌എല്‍പിഎസ് പട്ടികജാതി, വിശ്വകര്‍മ), കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം എസ്‌ഐയുസി നാടാര്‍), കോഴിക്കോട് ജില്ലയില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു പട്ടികജാതി) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.

കോളജ് വിദ്യാഭ്യാസ വകുപ്പില്‍ (മ്യൂസിക് കോളജുകള്‍) സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് ഇന്‍ വോക്കല്‍ ഫോര്‍ ഡാന്‍സ് (കേരളനടനം), കൃഷി വകുപ്പില്‍ അഗ്രികള്‍ചര്‍ ഓഫിസര്‍ (ധീവര), വിവിധ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും) എന്നീ തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. മരാമത്ത് വകുപ്പില്‍ (ഇലക്‌ട്രിക്കല്‍ വിങ്) ലൈന്മാന്‍ (പട്ടികവര്‍ഗം) തസ്തികയിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. ആരോഗ്യ വകുപ്പില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ഓണ്‍ലൈന്‍ / ഒഎംആര്‍ പരീക്ഷ നടത്തും.

Related Articles

Back to top button