KeralaLatestSanthigiri NewsThiruvananthapuram

ഗുരുമിത്രന്‍ സ്വാമിയുടെ വിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ച് മന്ത്രി ജി ആര്‍ അനില്‍

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടെ വിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ച് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഉച്ചയ്ക്ക് 12.00 മണിയ്ക്ക് ശാന്ത്രിഗിരി ആശ്രമത്തിലെത്തി മന്ത്രി സ്വാമിയുടെ ഭൗതീക ശരീരം വഹിക്കുന്ന പുഷ്പാലംകൃത വേദിയില്‍ ആദരാഞ്ജലികളര്‍പ്പിച്ചു. രാജ്യസഭ എം പി എ എ റഹിം സന്നിഹിതനായിരുന്നു. മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അനില്‍കുമാര്‍,  ബി..ജെ.പി. നേതാക്കളായ എ.എന്‍. രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, എം ബാലമുരളി, ശിവഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം കാര്യദര്‍ശി സ്വാമി അഭയാനന്ദ, ശിവഗിരി മഠത്തില്‍ നിന്നും സ്വാമി വീരേശ്വരാനന്ദ, സ്വാമി അസംഗാനന്ദഗിരി എന്നിവരും, പോത്തന്‍കോട് ഗ്രമാപഞ്ചായത്ത് പ്രസിഡന്റ് റ്റി. ആര്‍ അനില്‍കുമാര്‍സൗത്ത്പാര്‍ക്ക് എം ‍‍ഡി കൃഷ്ണമോഹന്‍ ബി.ജെ.പി. ദേശീയ കമ്മിറ്റി അംഗം കരമന ജയന്‍, പള്ളിപ്പുറം സി.ആര്‍.പി.എഫ്. ക്യാമ്പ് ക്യാപ്റ്റന്‍ ഡോ.സഞ്ജയ് കുമാര്‍ മഹിള കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് ദീപ അനില്‍, അഖില ഭാരത ഹിന്ദു മഹാസഭ കേരള ഘടകം സ്റ്റേറ്റ് പ്രസിഡന്റ് സ്വാമി ദത്താത്രേയ സ്വരൂപ് നാഥ് എന്നിവര്‍ തുടര്‍ന്ന്  വിവിധ സമയങ്ങളിലായി അന്തിമോപചാരമര്‍പ്പിച്ചു.

Related Articles

Back to top button