IndiaLatest

കോവിഡ് രണ്ടാം തരംഗം: പണപ്പെരുപ്പത്തിന്​ കാരണമായേക്കുമെന്ന് ആര്‍.ബി.ഐ

“Manju”

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം വരവിനെ തുടര്‍ന്ന്​ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പണപ്പെരുപ്പത്തിന്​ കാരണമാവുമോ​യെന്ന ആശങ്കയില്‍ ആര്‍.ബി.ഐ​.കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥ പൊരുതുകയാണെന്ന്​ ആര്‍.ബി.ഐ അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തറിക്കിയ ബുള്ളറ്റിനിലാണ്​ ആര്‍.ബി.ഐ പരാമര്‍ശം.

ബാങ്കിങ്​ മേഖലക്ക്​ ആവശ്യമായ പണം ബോണ്ട്​ മാര്‍ക്കറ്റിന്​ നല്‍കാനാവും. 12.6 ട്രില്യണ്‍ ​രൂപ വിപണിയില്‍ നിന്ന്​ കടമെടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്​ തടസങ്ങളുണ്ടാവില്ലെന്നും ആര്‍.ബി.ഐ പ്രവചിക്കുന്നു. കോര്‍പ്പ​​റേറ്റ്​ മേഖലയില്‍ നിന്ന്​ വരുന്ന നാലാംപാദ ലാഭഫലങ്ങള്‍, വൈദ്യുത ഉപയോഗം എന്നീ സൂചകങ്ങളെ മുന്‍ ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥ തിരിച്ചു വരുന്നുവെന്ന്​ പറയാനാകുമെന്നും ആര്‍.ബി.ഐ വ്യക്​തമാക്കുന്നു.

അതേസമയം, ദീര്‍ഘകാലത്തേക്ക്​ പണനയത്തില്‍ ഉദാരമായ സമീപനം സ്വീകരിക്കാനാവില്ലെന്നും ആര്‍ബിഐ ചൂണ്ടികാട്ടുന്നു. അത്​ വൈകാതെ കര്‍ശനമാക്കേണ്ടി വരുമെന്നും ആര്‍.ബി.ഐ മുന്നറിയിപ്പ്​ നല്‍കുന്നു.

Related Articles

Check Also
Close
Back to top button