KeralaLatest

പിഞ്ചുകുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവം ; ഇന്നു കുറ്റപത്രം സമർപ്പിക്കും

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നര വയസ്സുകാരനെ അമ്മ ശരണ്യ കൊലപ്പെടുത്തിയ സംഭവത്തിൽ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് ഇന്നു കുറ്റപത്രം സമർപ്പിക്കും. അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയാകുന്ന ഇന്നു കുറ്റപത്രം സമർപ്പിക്കുന്നതോടെ ശരണ്യ ജയിലിൽ റിമാൻഡിൽ തുടരേണ്ടി വരും. കാമുകനൊത്തു സുഖജീവിതം നയിക്കാനാണു ശരണ്യ കൊലപാതകം നടത്തിയതെന്നു കുറ്റപത്രത്തിൽ പറയുന്നു.

കൊലപാതകം ഭർത്താവിന്റെ തലയിൽ കെട്ടിവയ്ക്കാനും ശ്രമിച്ചു. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്നിവയാണു കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശരണ്യയുടെ കാമുകൻ വലിയന്നൂർ സ്വദേശി നിധിന്റെ പങ്കിനെക്കുറിച്ചും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതക പ്രേരണ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളതെന്നു സിറ്റി സിഐ പി.ആർ.സതീഷ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഒന്നര വയസ്സുകാരൻ വിയാനെ കാണാതായതും തുടർന്നു കടപ്പുറത്തു മരിച്ച നിലയിൽ കണ്ടെത്തിയതും.

Related Articles

Back to top button