KeralaLatest

‌’ജനിക്കുന്നതിന് മുന്‍പ് ആത്മാവിന് മാതാപിതാക്കളെ തെരഞ്ഞെടുക്കാനാവും’; വിജയ് യേശുദാസ്

“Manju”

 

യേശുദാസിന്റെ മകൻ എന്ന ലേബലിലാണ് വിജയ് യേശുദാസ് സംഗീത രംഗത്തേക്ക് എത്തുന്നത്. മികച്ച ഗാനങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരം പിന്നീട് അഭിനയ രംഗത്തേക്കും കടന്നു. ഇപ്പോള്‍ ഗായകൻ, നടൻ എന്നീ നിലകളില്‍ തിളങ്ങിനില്‍ക്കുകയാണ് താരം. ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത് യേശുദാസിനെക്കുറിച്ച്‌ വിജയ് പറഞ്ഞ വാക്കുകളാണ്. യേശുദാസിന്റെ മകനായി ജനിച്ചതില്‍ താൻ യോഗ്യനാണോ എന്ന് അറിയില്ല എന്നാണ് താരം പറഞ്ഞത്. ‌ജനിക്കുന്നതിന് മുമ്പ് തന്നെ ആത്മാവിന് മാതാപിതാക്കളെ തെരഞ്ഞെടുക്കാനാവും എന്നും വിജയ് പറഞ്ഞു.

യേശുദാസിന്റെ മകനായി ജനിച്ചതില്‍ ഞാൻ യോഗ്യനാണോയെന്ന് എനിക്ക് അറിയില്ല. ജനിക്കുന്നതിന് മുമ്ബ് തന്നെ ആത്മാവിന് മാതാപിതാക്കളെ തെരഞ്ഞെടുക്കാനാവും എന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇതിനെ കുറിച്ച്‌ കൂടുതല്‍ പറയാൻ അറിയില്ല. മതപരമായ ഒരു കാര്യമല്ല ഇത്. ചിലപ്പോള്‍ ആത്മാവ് കടന്നു പോയ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാവും അച്ഛനമ്മമാരെ തെരഞ്ഞെടുക്കുക. അവര്‍ക്ക് നന്നാവാൻ ഇങ്ങനത്തെ മാതാപിതാക്കള്‍ മതിയെന്ന് തോന്നിയിട്ടുണ്ടാകും‘- വിജയ് യേശുദാസ് പറഞ്ഞു.

സെല്‍ഫി വിവാദവുമായി ബന്ധപ്പെട്ട് അച്ഛൻ നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ചും വിജയ് പ്രതികരിച്ചു. അപ്പയുടെ പ്രായം പോലും നോക്കാതെയാണ് ചില ആളുകള്‍ പ്രതികരിച്ചത് എന്നാണ് വിജയ് യേശുദാസ് പറഞ്ഞത്. ഏറ്റവും പുതിയ ചിത്രമായ സാല്‍മന്‍ ത്രിഡിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയുടെ പ്രതികരണം. ഷലീല്‍ കല്ലൂര്‍ സംവിധാനം ചെയ്യുന്ന സാല്‍മന്‍ ത്രിഡിജൂണ്‍ 30നാണ് തിയറ്ററുകളില്‍ എത്തുന്നത്. ജൊണീറ്റ ധോഡ, രാജീവ് പിള്ള, തന്‍വി കിഷോര്‍ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Articles

Back to top button