LatestThiruvananthapuram

കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വിഡിയോയിലെ അച്ഛനെ തിരിച്ചറിഞ്ഞു; ആറ്റിങ്ങള്‍ സ്വദേശി അറസ്റ്റില്‍

“Manju”

ആറ്റിങ്ങല്‍: സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വിഡിയോയില്‍ കുട്ടികളെ അതിക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാര്‍ ആണ് അറസ്റ്റിലായത്. ആളെ കണ്ടെത്താനായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. പിന്നാലെയാണ് സുനില്‍ കുമാര്‍ അറസ്റ്റിലാകുന്നത്. ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് കേസെടുത്തത്.

ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കുട്ടികളുടെ മൊഴിയെടുക്കും. ഇയാളെ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ നീക്കം. കഴിഞ്ഞ ദിവസമാണ് രണ്ടു കുഞ്ഞുങ്ങളെ കാണാതായ മദ്യകുപ്പികള്‍ എടുത്തുവെന്ന് ആരോപിച്ച്‌ മര്‍ദ്ദിക്കുന്ന പിതാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ദൃശ്യത്തില്‍ കാണുന്ന വ്യക്തിയെ തിരിച്ചറിയാന്‍ കഴിയാതായതോടെ പ്രതിയെ കണ്ടെത്താന്‍ പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. മക്കളെ പിതാവ് ക്രൂരമായി വടി ഉപയോഗിച്ച്‌ തല്ലുന്നതിന്റെയും കുഞ്ഞിനെ എടുത്ത് എറിയുന്നതിന്റെയും ക്രൂരത പുറംലോകത്തെ കാണിക്കാന്‍ അമ്മ തന്നെയാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്.

മദ്യകുപ്പികള്‍ തങ്ങള്‍ എടുത്തിട്ടില്ലെന്നും അടിക്കല്ലേയെന്നും കുട്ടികള്‍ കരഞ്ഞു പറയുന്നുണ്ടെങ്കിലും ഇയാള്‍ മര്‍ദ്ദനം അവസാനിപ്പിക്കുന്നില്ല. തന്റെ അനുജന് അടികൊള്ളാതിരിക്കാന്‍ മുന്നില്‍ നിന്ന് പെണ്‍കുട്ടി അടിവാങ്ങുന്നു. അതേസമയം അച്ഛന്‍ ചേച്ചിയെ അടിക്കുമ്ബോള്‍ അത് തടയാന്‍ ഇളയകുട്ടിയും ശ്രമിക്കുന്നുമുണ്ട്. നിലത്ത് ഇരിക്കുന്ന കുട്ടികളുടെ അമ്മയെയും ഇയാള്‍ ചവിട്ടുകയും വടി കൊണ്ട് അടിക്കുകയും ചെയ്യുന്നുണ്ട്. അമ്മയെ ഒന്നും ചെയ്യരുതെന്നു കുട്ടികള്‍ കരഞ്ഞു കൊണ്ട് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം

Related Articles

Back to top button