IndiaLatest

വിതരണം ചെയ്യുന്ന വാക്‌സിനുകള്‍ 45 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കരുത്’; സംസ്ഥാനങ്ങളോട് കേന്ദ്രം

“Manju”

ന്യൂഡല്‍ഹി : സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുന്ന കോവിഡ് വാക്സിന്‍ 45 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. 50% വാക്‌സിന്‍ കേന്ദ്രം വിതരണം ചെയ്യുമെന്നും ഇത് ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍ നിര പ്രവര്‍ത്തകര്‍, 45 വയസിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് നല്‍കുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതാണ് എന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡിഷണല്‍ സെക്രട്ടറി മനോഹര്‍ അഖാനി അറിയിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന് നല്‍കുന്നതിന് പുറമേയുള്ള 50 ശതമാനം വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാരിനും സ്വകാര്യ ആശുപത്രികള്‍ക്കും 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്കും വിതരണം ചെയ്യാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നാംഘട്ട വാക്‌സിനേഷന്‍ ആരംഭിക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് കടുപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ആശങ്കപ്പെടുത്തുന്ന വിധത്തില്‍ ഉയരവെയാണ് വാക്‌സിനേഷന്‍ ഡ്രൈവിന്റെ മൂന്നാം ഘട്ടത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നത്. 18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും മെയ് 1 മുതല്‍ പ്രതിരോധ കുത്തിവയ്പ്പിന് അര്‍ഹതയുണ്ട്. നിലവില്‍ 45 വയസ്സിന് മുകളിലുള്ള പൗരന്മാര്‍ക്ക് മാത്രമാണ് വാക്‌സിന്‍ എടുക്കാന്‍ അനുമതിയുള്ളത്.

Related Articles

Back to top button