India

നിർബന്ധിത മതപരിവർത്തനം ഇല്ലാതാക്കാൻ ഗുജറാത്ത് സർക്കാർ

“Manju”

അഹമ്മദാബാദ് : സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനത്തിന് തടയിടാൻ ഒരുങ്ങി ഗുജറാത്ത് സർക്കാർ. നിർബന്ധിത മതപരിവർത്തനം തടയാൻ നിയമം കൊണ്ടുവരും. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇക്കാര്യം അറിയിച്ചത്.

മദ്ധ്യപ്രദേശിലും, ഉത്തർപ്രദേശിലും നിർബന്ധിത മതപരിവർത്തനം തടയാൻ ബിജെപി സർക്കാർ നിയമം കൊണ്ടുവന്നിട്ടുണ്ട്. ഗുജറാത്തിലും സമാന നിയമം കൊണ്ടുവരും. ഹിന്ദു പെൺകുട്ടികളെ നിർബന്ധിപ്പിച്ചും, തട്ടിക്കൊണ്ടുപോയും മതം മാറ്റുന്ന സംഭവങ്ങൾ വ്യാപകമാകുന്നുണ്ട്. നിയമസഭയുടെ അടുത്ത ബജറ്റ് സെഷനിൽ ഇതുമായി ബന്ധപ്പെട്ടുള്ള നിയമം സർക്കാർ അവതരിപ്പിക്കുമെന്നും വിജയ് രൂപാണി പറഞ്ഞു. മാർച്ച് ഒന്നു മുതലാണ് നിയമസഭയുടെ ബജറ്റ് സെഷൻ ആരംഭിക്കുന്നത്.

ഹിന്ദുപെൺകുട്ടികൾക്ക് നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾ സർക്കാർ സഹിക്കില്ല. പുതിയ നിയമം ഇത് തടയാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button