KeralaLatest

‘ഡബിള്‍ മാസ്‌കിംഗ്; രണ്ടു തുണി മാസ്‌കുകള്‍ ധരിക്കുകയെന്നല്ല’; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം ; വീടിനു പുറത്ത് ഡബിള്‍ മാസ്‌കിങ്ങ്‌ ഉപയോഗിക്കുന്നത് പ്രധാനമാണെന്ന് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തരത്തില്‍ മാസ്‌കുകള്‍ ധരിക്കുകയും, കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുകയും ചെയ്താല്‍ രോഗബാധ വലിയ തോതില്‍ തടയാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡബിള്‍ മാസ്‌കിങ്ങ് ചെയ്യുക എന്നാല്‍ രണ്ടു തുണി മാസ്‌കുകള്‍ ധരിക്കുക എന്നതല്ല. ഒരു സര്‍ജിക്കല്‍ മാസ്‌ക് ധരിച്ചതിനുശേഷം അതിനു മുകളില്‍ തുണി മാസ്‌ക്ക് ഉപയോഗിക്കുകയാണ് വേണ്ടത്. ഈ തരത്തില്‍ മാസ്‌കുകള്‍ ധരിക്കുകയും, കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുകയും ചെയ്താല്‍ രോഗബാധ വലിയ തോതില്‍ തടയാന്‍ നമുക്ക് സാധിക്കും.’

‘മാസ്‌കുകള്‍ ധരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വ്യക്തികളും സംഘടനകളും മുന്നോട്ടു വരണമെന്നുകൂടി അഭ്യര്‍ഥിക്കുകയാണ്. സിനിമാ സാംസ്‌കാരിക മേഖകളിലെപ്രമുഖരും മതമേലദ്ധ്യക്ഷരും രാഷ്ട്രീയ നേതാക്കളും സാഹിത്യകാരന്മാരും, മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാ തുറകളിലുള്ളവരും മാസ്‌കുകള്‍ ധരിക്കുന്ന പ്രാധാന്യത്തെക്കുറിച്ച്‌ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഇടപെടല്‍ നടത്തണം.അത്തരത്തിലുള്ള ഇടപെടല്‍ നമ്മുടെ അയല്‍രാജ്യമായ ബംഗ്ലദേശില്‍ മികച്ച മാറ്റമുണ്ടാക്കിയെന്ന് പ്രസിദ്ധമായ യേല്‍ സര്‍വകലാശാലയുടെ പഠനം കണ്ടെത്തിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ അത്തരമൊരു ഇടപെടല്‍ എല്ലാവരില്‍ നിന്നുമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഓഫീസ് ഇടങ്ങളില്‍ പലപ്പോളും ഇത്തരം ശ്രദ്ധ കുറയുന്ന ഒരു പ്രവണത ഉണ്ട്. മാസ്‌കുകള്‍ ധരിക്കുന്നതില്‍ അലംഭാവവും അശ്രദ്ധമായ അടുത്തിടപഴകലുകളും ജോലിസ്ഥലങ്ങളില്‍ ഉണ്ടാകാന്‍ പാടുള്ളതല്ല. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്.’
‘ഭീതിയ്ക്ക്കീഴ്‌പ്പെടാതെ ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. എന്നാല്‍ അറിഞ്ഞും അറിയാതെയും ജനങ്ങളെ അടിസ്ഥാനരഹിതമായ ആശങ്കകളിലേയ്ക്ക് തള്ളിവിടാനുള്ള ശ്രമങ്ങള്‍ ചിലരെങ്കിലും നടത്തുന്നതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്ന വിമര്‍ശനങ്ങള്‍ അനിവാര്യമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ വാസ്തവവിരുദ്ധവും അതിശയോക്തി കലര്‍ത്തിയതും ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇതുപോലൊരു ഘട്ടത്തില്‍ പൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമാണ്. അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.’

‘രാജ്യത്തെ കോവിഡ് വ്യാപനം അത്യധികം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രതിദിന മരണ സംഖ്യ 3500-നു മുകളില്‍ എത്തിയിരിക്കുന്നു. ഏകദേശം നാലു ലക്ഷത്തോളം കേസുകള്‍ എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്.
കേരളത്തിലും കേസുകള്‍ കൂടി വരുന്ന സാഹചര്യം തന്നെയാണുള്ളത്.അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ ആന്റ് ഹൈജീനും, പ്രൊസീഡിങ്ങ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസും നടത്തിയ പഠനഫലങ്ങള്‍ ഈ ഘട്ടത്തില്‍ നമ്മള്‍ ഗൗരവത്തോടെ കാണേണ്ടതാണ്.

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയ ലോകത്തെ വിവിധ പ്രദേശങ്ങളിലെല്ലാം മാസ്‌കുകളുടെ ഉപയോഗം കര്‍ക്കശമായി നടപ്പിലാക്കപ്പെട്ടിരുന്നു എന്നവര്‍ കണ്ടെത്തി.’ മാസ്‌കുകളുടെ ശാസ്ത്രീയമായ ഉപയോഗം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നാണ് ഈ പഠനം വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button