AlappuzhaKeralaLatest

ജനങ്ങളുടെ ശത്രുക്കളെ തുടച്ചു നീക്കണമന്ന് സുരേഷ് ഗോപി

“Manju”

ശ്രീജ.എസ്

ഹരിപ്പാട് :എല്‍.ഡി.എഫും യു.ഡി.എഫും ജനങ്ങളുടെ ശത്രുക്കളാണെന്ന് ജനപ്രിയതാരവും എം.പിയുമായ സുരേഷ് ഗോപി. ഹരിപ്പാട് നഗരസഭയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് വന്നു, എല്ലാം ശരിയായി എന്നല്ല. എല്ലാം ഒരു വഴിക്കായി എന്ന് വേണം പറയാനെന്ന് അദ്ദേഹം പറഞ്ഞു. അന്തിച്ചര്‍ച്ചകളില്‍ ഇടതുവാക്തക്കള്‍ പരാജയപ്പെട്ടു പോകുന്നു. ഇത് അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ തന്നെ സംഭവിച്ച അപാകതയാണ്.

ജനങ്ങള്‍ കണ്ടെത്തിയ ശത്രുക്കളായ എല്‍ ഡി എഫിനേയും യു.ഡി.എഫിനേയും തുടച്ചു നീക്കുവാനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആഹാനം ചെയ്തു. ബിജെപിക്ക് ഇത്തവണ മുന്നേറാന്‍ കഴിയുമെന്നും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിനു മുന്‍ നിരയില്‍ തന്നെയാണ് അദ്ദേഹമുള്ളത്. കഴി‌ഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയ്ക്ക് സ്വാധീനം ചെലുത്താനായതും ബി.ജെ.പിയ്ക്ക് ആത്മവിശ്വാസമേകുന്നു.

Related Articles

Back to top button