IndiaLatest

24 മണിക്കൂറും വൈദ്യുതിയുമായി മോദി സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: വൈദ്യുതി മേഖലയിലും വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി നരേന്ദ്ര മോദി സര്‍ക്കാര്‍. രാജ്യത്തെ ജനങ്ങള്‍ക്ക് 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി എത്തിക്കാനുള്ള പുതിയ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നു. പ്രകൃതിക്ഷോഭം അടക്കം വലിയ തടസങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇനി വൈദ്യുതി വിതരണത്തില്‍ തടസം നേരിടാവൂ. അല്ലാത്തപക്ഷം വൈദ്യുതി ബന്ധം എപ്പോള്‍ തടസപ്പെടുമെന്ന് ഉപഭോക്താവിനെ കൃത്യമായി അറിയിച്ചിരിക്കണം. നിലവിലെ ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ഇടതടവില്ലാതെ ജനങ്ങള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. വൈദ്യുതി വിതരണം തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുന്ന തരത്തില്‍ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്ന് ദേശീയ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മുന്‍കൂട്ടി അറിയിക്കാതെ വൈദ്യുതി തടസപ്പെടുകയോ മുന്‍കൂട്ടി അറിയിച്ച നിശ്ചിത സമയ പരിധി കഴിഞ്ഞും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാതിരിക്കുകയോ ചെയ്താല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുക. നഷ്ടപരിഹാരമായി ലഭിക്കുന്ന തുക നേരിട്ട് ഉപഭോക്താവിന്റെ അക്കൗണ്ടില്‍ എത്തുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

Related Articles

Back to top button