KeralaLatestThiruvananthapuram

പോലീസുകാരുടെ പരിശോധനാ ഫലം നെഗറ്റീവ്

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: പോലീസുകാരുടെ പരിശോധന ഫലം പുറത്ത് ക്വാറന്റിനില്‍ പോയ സർക്കിൾ ഇൻസ്പക്ടർ ഉൾപ്പടെയുള്ള പോലീസ് ഉദ്ദ്യോഗസ്ഥരുടെ പരിശോധന ഫലം നെഗറ്റീവ്. സർക്കിൾ ഇൻസ്പെകടർ ഉൾപ്പടെയുള്ളവർ ഉടൻ ജോലിയിൽ പ്രവേശിക്കും. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ കൊണ്ടു വന്ന ഒരു പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു സര്‍ക്കിള്‍ ഇന്‍സ്പെക്ടറും പോലീസുകാരും ക്വറന്റൈനില്‍ പോയത്. ഇതിനെ തുടര്‍ന്ന് വെഞ്ഞാറമൂട്ടിലും പരിസര പ്രദേശങ്ങളിലും ക്രമസമാധനത്തിനായി ആവശ്യത്തിന് പോലീസ് ഇല്ലാതിരുന്നത് ഇതോടെ പരിഹരിക്കാന്‍ കഴിയുമെന്നും പോലീസ് അധികാരികള്‍ അറിയിച്ചു.

നിലവില്‍ വെഞ്ഞാറംമൂട് തൊട്ടടുത്ത് കിടക്കുന്ന പല പഞ്ചായത്തുകളും ഹോട്ട് സ്പോട്ടാക്കിയിരിക്കുന്നു. അതിനാല്‍ പോലീസുകാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നത് മേലുദ്യോഗസ്ഥന്മാര്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

Related Articles

Back to top button