Health

‘മുടിക്ക്’ ആരോഗ്യം തരും ഭക്ഷണങ്ങൾ

“Manju”
Dr. P. V Shabel B. S. M. S

മുടിയിഴകളുടെ അഴകും ആരോഗ്യവും നമ്മൾ കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യമുള്ള ശരാശരി മനുഷ്യന് മാസത്തിൽ 1/2 ഇഞ്ചോളം മുടി വളരും. സ്ത്രീകളിൽ ഇതിൽ വത്യാസം വന്നേക്കാം. മുടിയുടെ വളർച്ചക്ക് കരളിന്റെ ആരോഗ്യവും, പോഷകനിലവാരം ഉയർന്നതുമായ രക്തവും ആവശ്യമാണ്. ഒപ്പം പ്രോടീൻ, ബയോട്ടിൻ, ഇരുമ്പ്, കാൽസിയം, സിങ്ക്, സെലീനിയം, വിറ്റാമിൻ A, വിറ്റാമിൻ E എന്നിവയും ആവശ്യം വേണം. നമ്മൾ നിത്യം ഉപയോഗിക്കുന്ന ഭക്ഷണത്തിൽ മേല്പറഞ്ഞവയെല്ലാം അടങ്ങിരിക്കുന്നവ ഒട്ടനവധി ഉണ്ട്.  അവയുടെ ഗുണങ്ങൾ ചുവടെ വിവരിക്കുന്നു.

🔶 മുട്ട – മുടിക്ക് ആരോഗ്യം തരുന്ന മികച്ച ഭക്ഷണമാണ് മുട്ട. മുട്ടവെള്ളയിൽ ഉയർന്ന അളവിൽ പ്രോടീൻ അടങ്ങിയിട്ടുണ്ട്. മുടി നിർമിക്കുന്ന ഹെയർ ഫോളിക്കിൾസ് പ്രോടീൻ നിർമ്മിതമാണ്. മുടിയുടെ വളർച്ചക്ക് കെരാറ്റിൻ എന്ന പ്രൊറ്റീനും ആവശ്യമാണ്. മുട്ടയിൽ അടങ്ങിയിട്ടുള്ള ബയോട്ടിൻ കെരാറ്റിൻ നിർമാണത്തിന് ആവശ്യമാണ്. മുട്ട കഴിക്കുന്നതും മുട്ടവെള്ള മുടിവേരുകളിൽ തേച്ചുപിടിപികുനതും മുടിക്ക് ആരോഗ്യം തരും. മുട്ടയിൽ സെലീനിയം അടങ്ങിയിട്ടുണ്ട്. ഹെയർ ഷാംപൂ വിൽ സെലീനിയം ധാരാളമായി ഉപയോഗിക്കാറുണ്ട്.

🔶 ചീര – ഇതിൽ വിറ്റാമിൻ ‘ A’ ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. മുടിയിഴകൾക്കു ഇടയിലുള്ള സെബേഷ്യസ് ഗ്രന്ധികളിൽ നിന്നും ഉല്പാദിപ്പിക്കുന്ന സെബം എന്ന എണ്ണമയമുള്ള വസ്തുവാണ് മുടിക്ക് അഴകും, മുടി വളരുന്ന പ്രതലത്തിൽ എണ്ണമയം നിലനിർത്തി മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുന്നത്. ഇത് അഴകുള്ള മുടി വളരാൻ കാരണമാകുന്നു. ഒപ്പം ചീരയിലുള്ള ഇരുമ്പ് മുടിക്ക് ബലം നൽകുന്നു.

🔶 കൊഴുപ്പുള്ള മത്സ്യം – താരതമ്യേന കൊഴുപ്പു കൂടിയ മത്സ്യങ്ങളിൽ ഒമേഗ -3-ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മുടി വളർച്ചക്കും ഫലപ്രദമാണെന്ന് തെളിയിക്കപ്പൂട്ടിട്ടുണ്ട്. മീൻ എണ്ണയും മുടിവളർച്ചയെ ത്വരിതപ്പെടുത്തും. കേരളത്തിൽ സുലഭമായ മത്തിയിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായുണ്ട്.

🔶 മധുരക്കിഴങ് – ഇതിൽ ബീറ്റാ കരോട്ടിൻ ധാരാളമായുണ്ട്. ഇത് അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിച്ചാൽ ദഹന ശേഷം ശരീരം ഇതിനെ വിറ്റാമിൻ A ആയി രൂപമാറ്റം വരുത്തും. വിറ്റാമിൻ A മുടിയുടെ വളർച്ചക്കും ആരോഗ്യത്തിനും സെബം നിർമ്മാണത്തിനും വളരെ ആവശ്യമായതാണ്.

🔶 ബദാം – ഇതിൽ വലിയ അളവിൽ വിറ്റാമിൻ E അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ E മുടിയുടെ വേരിന് ബലം നൽകുന്നതോടൊപ്പം മുടി വേരുകളുടെ സ്ഥിരതയെ നിലനിർത്തുന്നതാണ്. ബദാം ഓയിൽ മുടിയിൽ തേക്കുന്നതും മികച്ച ഫലം ലഭ്യമാകും.

🔶 സൺ ഫ്‌ളവർ ഓയിൽ – സൂര്യകാന്തിയുടെ വിത്ത് വിറ്റാമിൻ E, സിങ്ക്, സെലീനിയം എന്നിവ ഉയർന്ന അളവിൽ അടങ്ങിയവയാണ്. ഇത് ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്നതും മുടിയിൽ തേക്കുന്നതും മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കും.

🔶 ചെറുപയർ – ഇതിൽ പ്രോടീൻ, ബയോട്ടിൻ, വിറ്റാമിൻ A എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചെറുപയർ മുളപ്പിച്ചോ അല്ലാതെയോ ഭക്ഷമായി കഴിക്കുന്നതും, ചെറുപയർ പൊടികൊണ്ട് മുടിവേരുകളിലും മുടിയിഴകളും പുരട്ടി കഴുകുന്നതും നല്ലതാണു. ചെറുപയർ പൊടി മുട്ടവെള്ളയിൽ കുഴച്ചു തേക്കുന്നത് കൊഴിച്ചിൽ കുറക്കാൻ നല്ലതാണു.

🔶സോയ ബീൻ – ഈ പയറുവർഗ്ഗത്തിൽ സ്‌പെർമിഡിൻ എന്ന വസ്തു ധാരാളമായി അടങ്ങിയിട്ടുണ്ട്. സ്‌പെർമിഡിൻ മുടിയുടെ ഉല്പാദനത്തിലെ ഏറ്റവും പ്രധാനമായ ഘട്ടമായ അനാജെൻ ഫേസ് നെ പരിപോഷിപ്പിക്കുന്ന. ഇത് ആരോഗ്യവും നീളവും ഉള്ള മുടിയിഴകൾ നിർമിക്കാൻ സഹായകരമാണ്.

🔶 റെഡ് മീറ്റ് – ഇത്തരം മാംസാഹാരങ്ങളിൽ ഇരുമ്പിന്റെ അംശവും, പ്രോടീനും ഉയർന്ന അളവിലുണ്ട്. ഇവ രണ്ടും മുടിയുടെ വളർച്ചക്ക് ആവശ്യമാണ്. എണ്ണ അധികം ഉപയോഗിക്കാതെ ഭക്ഷണത്തിൽ ഉൾപെടുത്തുന്നതാണ് മികച്ച ഫലം തരുന്നത്.

🔶 ഉണക്ക മുന്തിരി – തലേ ദിവസം വെള്ളത്തിലിട്ടു കുതിർത്ത മുന്തിരി പിറ്റേ ദിവസം രാവിലെ ചവച്ചു കഴിച്ച് കുതിർത്തിട്ട വെള്ളം ശേഷം കുടിക്കുന്നത് ശരീരത്തിൽ ഇരുമ്പിന്റെ അംശം വർധിപ്പിക്കുന്നു. ഇത് കരളിനും മുടിക്കും വളരെ ആവശ്യം വേണ്ട ഒന്നാണ്.

🔶 പാൽ – സമീകൃത ആഹാരമാണെന്നതിനു പുറമെ പാലിൽ ധാരാളമായി അടങ്ങിയിരിക്കുന്ന കാൽസിയം മുടിയുടെയും, ചര്മത്തിന്റെയും ആരോഗ്യത്തിന് മാത്രമല്ല ഇരുമ്പിന്റെ അംശത്തെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിനും അത്യന്താപേക്ഷിതം ആണ്.

 

For More : 8281700250 (Dr. P. V Shabel B. S. M. S
Addl. Medical Officer (Siddha)
Santhigiri Ayurveda and Siddha Hospital, Pattom)

Buy Our Products Online : https://www.santhigirionline.com

Order through WhatsApp : wa.me/918136969961 (or) wa.me/918590036694

Related Articles

Back to top button