ഇന്ന് സ്വര്‍ണവ്യാപാരം ആരംഭിച്ചത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് , പവന് 320 രൂപ വര്‍ദ്ധിച്ച് 41,600 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 5200 രൂപയാണ്. ഇന്ന് ഓരോ ദിവസവും പുതിയ ഉയരങ്ങള്‍ താണ്ടി വിലയില്‍ റിക്കോര്‍ഡുകളും റിക്കോര്ഡുകളുമിട്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ സ്വര്‍ണം.
സ്വര്‍ണം ഇങ്ങനെ മുകളിലേക്ക് കുതിപ്പ് തുടരുന്നതിനിടയിലാണ് സ്വര്‍ണം വാങ്ങിയ പഴയൊരു ബില്ല് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. പഴയതെന്ന് പറഞ്ഞാല്‍ ഒരു അറുപത് വര്‍ഷത്തെ പഴക്കമെങ്കിലും ബില്ലിനുണ്ടാകും. ഇന്ന് ഒരു പവന് വാങ്ങുക എന്നത് സാധാരണക്കാരന് ആലോചിക്കാന്‍ തന്നെ പ്രയാസമായിക്കൊണ്ടിരിക്കുമ്ബോഴാണ് ഈ ബില്ലിന്റെ പ്രസക്തി.
1959 ലെ സ്വര്ണബില്ല് ഇക്കാലത്ത് എല്ലാവര്ക്കും അത്ഭുതമായിരിക്കും. കാരണം, ഈ മഹാരാഷ്ട്രയില്‍ നിന്നുള്ള ഈ ബില്ല് പ്രകാരം ഇന്ന് ഒരു ചോക്ലേറ്റ് വാങ്ങുന്ന പൈസയ്ക്ക് അക്കാലത്ത് സ്വര്‍ണവും വെള്ളിയും വാങ്ങാം. ഇത് അറുപത് വര്‍ഷം മുമ്പുള്ള ഈ ബില്ല് പറയുന്നത് അന്നത്തെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയാണ്. ഇന്നത്തെ വെറും 10 രൂപ!. അന്നത്തെ പത്തുരൂപ വെറും പത്തുരൂപയല്ല.. ഒരുഗ്രാം സ്വര്‍ണ്ണം കിട്ടുമന്നതിന്.
11.66 ഗ്രാം സ്വര്‍ണത്തിന്റെ വില വെറും 113 രൂപയാണെന്നാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാമിന്റെ വില കേട്ടാല്‍ ഞെട്ടരുത്, വെറും പത്ത് രൂപ! അതായത് ഇന്നത്തെ ഗ്രാമിന്റെ വിലയായ 5,172 രൂപയുണ്ടെങ്കില്‍ അന്ന് 533 ഗ്രാമിലേറെ സ്വര്‍ണം വാങ്ങാം.
മഹാരാഷ്ട്രയിലെ വാമന്‍ നിംബാജി അഷ്തേക്കര്‍ എന്ന സ്ഥാപനത്തിന്റെ പേരിലുള്ള ബില്ലാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 1000 രൂപയ്ക്ക് സ്വര്‍ണവും വെള്ളിയും വാങ്ങിയതിന്റെ ബില്ലാണിത്.