InternationalLatest

നായ മാംസം നിരോധിക്കാൻ ഒരുങ്ങി കൊറിയ

“Manju”

കൊറിയ: രാജ്യത്തെ വിവാദ പാരമ്പര്യ ഭക്ഷണമായ നായ മാംസം നിരോധിക്കാൻ ഒരുങ്ങി കൊറിയൻ പ്രസിഡന്റ് മൂൺ ജെ-ഇൻ. ദക്ഷിണ കൊറിയൻ പാചകരീതിയുടെ ഭാഗമായി പ്രതിവർഷം ഏകദേശം 10 ലക്ഷം നായ്‌ക്കളെയാണ് കൊലപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട്. കൊറിയയുടെ ഈ പാരമ്പര്യ ഭക്ഷണരീതിയെ യുവ തലമുറകൾ പ്രോത്സാഹിപ്പിക്കുന്നുമില്ല.
ഹ്യൂമൻ സൊസൈറ്റി നിയോഗിച്ച ഒരു സർവ്വേയിൽ 84% ദക്ഷിണ കൊറിയക്കാർ നായ മാംസം കഴിക്കില്ലെന്നും 60% നിയമനിർമ്മാണ നിരോധനത്തെ പിന്തുണയ്‌ക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. നായ മാംസം നിരോധിക്കുന്നത് വിവേകപൂർവ്വം പരിഗണിക്കേണ്ട സമയം വന്നിട്ടില്ലേ? എന്ന് തിങ്കളാഴ്ച നടന്ന പ്രതിവാര യോഗത്തിൽ മൂൺ ജെ ഇൻ പ്രധാനമന്ത്രി കിം ബൂ-ക്യൂമിനോട് ചോദിച്ചതായി, അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മൂൺ ജെ ഇൻ തികഞ്ഞ ഒരു നായസ്‌നേഹിയാണ്. മാത്രമല്ല വളർത്തുമൃഗങ്ങളായി വീട്ടിൽ നായ്‌ക്കളെ വളർത്തുന്ന ദക്ഷിണ കൊറിയക്കാരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മൂൺ ജെ ഇന്നിന്റെ സുരക്ഷാസംഘത്തിലും ടോറി എന്ന് പേരുള്ള നായയുണ്ട്. നായ്‌ക്കളെയും പൂച്ചകളെയും ക്രൂരമായി കൊല്ലുന്നത് തടയുന്നതിനായി മൃഗസംരക്ഷണ നിയമം ദക്ഷിണ കൊറിയയിൽ ഉണ്ട്.
എന്നാൽ, ഇതിലൂടെ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും നായ മാംസ ഉപഭോഗം നിരോധിക്കാനാകില്ല. കൊറിയൻ സംസ്കാരത്തിൽ, നായ് മാംസത്തിന് വലിയ ഔഷധമൂല്യമുണ്ടെന്നും പറയപ്പെടുന്നു. അത് ഊർജ്ജം പ്രദാനം ചെയ്യുമെന്നും പുരുഷത്വം വർദ്ധിപ്പിക്കുമെന്നുമാണ് കൊറിയക്കാർ വിശ്വസിക്കുന്നത്. ഇത് മൂലം പാരമ്പര്യവാദികളുടെ തിരിച്ചടി ഭയന്ന് കൊറിയൻ സർക്കാർ നായ മാംസം ഭക്ഷിക്കുന്നത് നിരോധിക്കാൻ ഇതുവരെ നിയമം കൊണ്ടു വന്നിട്ടുമില്ല.
നായകളെ തിന്നുന്ന മറ്റ് രാജ്യങ്ങളേതെല്ലാമാണെന്നു നോക്കാം :

ചൈന : പ്രതിവർഷം 20 മില്ല്യൺ നായ്ക്കളെ ഭക്ഷണത്തിന് വേണ്ടി കൊല്ലുന്ന ചൈനയാണ് ആഗോളതലത്തിൽ നായ മാംസത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവ്. ചൈനയിൽ പട്ടിയിറച്ചിക്ക് ഒരു നീണ്ട പാരമ്പര്യമുണ്ട്, എല്ലാ വർഷവും നായമാംസം ഉത്സവം നടത്തുന്ന യൂലിൻ പോലുള്ള രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഇപ്പോഴും ഇത് കഴിക്കുന്നു.
ലിച്ചി ആൻഡ് ഡോഗ് മീറ്റ് ഫെസ്റ്റിവൽ വ്യാപകമായി പ്രതിഷേധത്തിന് ഇരയാവുന്നുണ്ട്. എന്നിരുന്നാലും എല്ലാ വർഷവും ഇത് വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്നു, ഇത് നായ മാംസത്തിന്റെ ആവശ്യവും വിലയും വർദ്ധിപ്പിച്ചു. എന്നാൽ നിരവധി പ്രതിഷേധത്തിന്റെ ഫലമായി രാജ്യത്ത് നായമാംസം നിരോധിക്കുന്ന തരത്തിലുള്ള നിയമങ്ങൾ വരികയും അവ വിളമ്പുന്നത് ഹോട്ടലുകൾ അവസാനിപ്പിക്കുകയും ചെയ്തു.
വിയറ്റ്നാം : നായമാംസം വിളമ്പിയിരുന്ന മറ്റൊരു സ്ഥലമാണിത്. അത് അവരുടെ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒപ്പം നായഇറച്ചിക്ക് ഔഷധ​ഗുണമുണ്ട് എന്ന് വിശ്വസിക്കുന്നവരും കുറവല്ല. എന്നാൽ, എല്ലാ രാജ്യങ്ങളെയും പോലെ നായകൾ പെറ്റ് ആയി മാറിയതോടെ ഒരു വിരുദ്ധവികാരം ഇതിനെതിരെ ഉണ്ടായിട്ടുണ്ട്.
ഇതിനെതിരെ നിയമമൊന്നും ഇല്ലെങ്കിലും വിയറ്റ്നാമിൽ ഇപ്പോൾ നായയിറച്ച് വിളമ്പാറില്ല എന്നാണ് പറയുന്നത്.  അതുപോലെ തന്നെ

ആഫ്രിക്കയുടെ ചില ഭാ​ഗങ്ങളിലും നായമാംസം വിളമ്പാറുണ്ടായിരുന്നു. ഏതായാലും, നായമാംസം ചരിത്രപരമായും നിലവിൽ പല സംസ്കാരങ്ങളിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു.

Related Articles

Back to top button