CareerEducationKeralaLatest

ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് വിദേശ ഭാഷകൾ പഠിക്കാം..

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ജനസാന്ദ്രത കൂടി നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ആയതിനാൽ വൻകിട വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് വലിയ പരിമിതികളാണ് നമുക്കുള്ളത്. എന്നാൽ ഇതിനെ അതിജീവിച്ചു ഒരു വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തുവാൻ നമുക്ക് സാധിച്ചിട്ടുണ്ട്.. സംസ്ഥാനത്തിനകത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുള്ള തൊഴിലവസരങ്ങൾ തിരിച്ചറിയുകയും ആ അവസരങ്ങൾ മലയാളികൾക്ക് മുൻപിൽ തുറന്നു കൊടുക്കുക എന്നുള്ളതും.

നിർമ്മിത ബുദ്ധിയുടെയും ആധുനിക സാങ്കേതിക വിദ്യയുടേയുമൊക്കെ വരവോടെ മനുഷ്യ കേന്ദ്രീകൃതമായ പല തൊഴിലുകളും ഭാവിയിൽ നഷ്ടപ്പെട്ട് പോയേക്കാം. എന്നാൽ അവ നഷ്ടപ്പെടുന്നത് പോലെ പുതിയ ജോബ് റോളുകൾ സൃഷ്ടിക്കപെടുന്നുമുണ്ട്. അവ യഥാസമയം കണ്ടെത്തുകയും ആ തൊഴിലിന് ആവശ്യമായ നൈപുണ്യം നമ്മുടെ ജനതയ്ക്ക് നൽകുകയും ചെയ്യുക എന്നുള്ളതിനാണ് നാം ഇനി ഊന്നൽ നൽകേണ്ടത്.

ഒട്ടേറെ തൊഴിലവസരങ്ങൾ പുതിയതായി സൃഷ്ടിക്കപ്പെടുകയും എന്നാൽ നൈപുണ്യമുള്ള മാനവ വിഭവ ശേഷിയുടെ അഭാവം വലിയ തോതിൽ അലട്ടുകയും ചെയ്യുന്ന രാജ്യങ്ങളാണ് ജപ്പാൻ, ഫ്രാൻസ്, സ്പെയിൻ, അറബ് രാജ്യങ്ങൾ തുടങ്ങിയവ. പലപ്പോഴും ഭാഷയുടെ അതിർവരമ്പുകൾ നിലനിൽക്കുന്നതിനാൽ നമുക്ക് ഈ രാജ്യങ്ങളിലെ അവസരങ്ങൾ ഉപയോഗപ്പെടുത്താനാവാതെ പോകുന്നുണ്ട്. അതിനൊരു പരിഹാരം എന്ന രീതിയിലാണ് അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിനോടനുബന്ധിച്ചു ബഹു ഭാഷ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചത്.

വർക്ക് ഫ്രം ഹോം എന്ന സംസ്കാരം കൂടുതലായി നടപ്പിൽ വരാൻ പോകുന്ന വരും കാലത്തിൽ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് വിദേശരാജ്യങ്ങളിൽ ലഭ്യമാകുന്ന ഉന്നതനിലവാരമുള്ള തൊഴിലവസരങ്ങൾ വീട്ടിലിരുന്നും പ്രയോജനപ്പെടുത്തുന്നതിനായിട്ടാണ് അസാപിന്റെ ആഭിമുഖ്യത്തിൽ അതത് വിദേശരാജ്യങ്ങളിലെ എംബസിയുമായി സഹകരിച്ച് വിവിധ വിദേശഭാഷകളിൽ പ്രാവീണ്യം നേടുന്നതിനായി ഓൺലൈൻ ഭാഷ കോഴ്‌സുകൾ ആരംഭിക്കുന്നത്..

ഇംഗ്ലീഷ് ഭാഷയുടെ പ്രാവീണ്യം കൊണ്ട് മാത്രം തൊഴിൽ നേടാൻ കഴിഞ്ഞിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും അതത് രാജ്യങ്ങളുടെ പ്രാദേശിക ഭാഷാ പഠനം തൊഴിൽ ലഭ്യതയ്ക്ക് വേണ്ട യോഗ്യതയായ ഒരു കാലഘട്ടത്തിലേക്ക് വ്യവസായ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. തൊഴിൽ ക്ഷമതയുള്ള യുവ ജനതയെ വളർത്തിക്കൊണ്ടു വരുന്നതിൽ വിദേശ ഭാഷ പഠനം കൂടി ഉൾപ്പെടുത്തുവാനുള്ള ആവശ്യകതയെ അത് സാധൂകരിക്കുന്നു.

വിവിധ വിദേശ രാജ്യങ്ങളിലെ ഉയർന്നുവരുന്നതും അവസരങ്ങൾ അനേകമുള്ളതുമായ തൊഴിലുകൾ കണ്ടെത്തുകയും ആ തൊഴിൽ നൈപുണ്യം നമ്മുടെ യുവാക്കൾക്ക് കൃത്യമായി നൽകുവാനും അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ യാഥാർഥ്യത്തോടെ സാധ്യമാകും. അത് പോലെ തന്നെ ഇതേ വിദേശ രാജ്യങ്ങളിലെ ഭാഷ അഭ്യസിപ്പിക്കാൻ അസാപിന്റെ തന്നെ ബഹു ഭാഷ പരിശീലന കേന്ദ്രം കൂടി വരുന്നതോടെ ഒട്ടേറെ തൊഴിലവസരങ്ങൾ കേരളത്തിന് തുറന്നു നൽകപ്പെടും.

നിസ്സാൻ പോലുള്ള വൻകിട വിദേശ കമ്പനികളുടെ ജപ്പാനിലെ തൊഴിലവസരങ്ങൾക്ക് ജാപ്പനീസ് ഭാഷ അഭ്യസിക്കുന്നതിലൂടെ കേരളത്തിലെ യുവ ജനതയും യോഗ്യതയുള്ളവരാകും.

തൊഴിൽ ആവശ്യങ്ങൾക്കായി കുറഞ്ഞത് ലെവൽ 5 ജാപ്പനീസ് ഭാഷയുടെ യോഗ്യത വേണം എന്ന് നിഷ്കർഷിക്കുന്ന രാജ്യമാണ് ജപ്പാൻ. അത് കൊണ്ട് തന്നെ ലെവൽ 5 കോഴ്‌സുകളുമാണ് അസാപ് പൊതു ജനങ്ങൾക്കായി നൽകുന്നത്..

അസാപ് ഓൺലൈൻ വഴി നൽകുന്ന വിദേശ ഭാഷ കോഴ്‌സുകളും അവയുടെ വിശദംശങ്ങളും ചുവടെ ചേർക്കുന്നു..

1. ജാപ്പനീസ് –

കോഴ്സ് കാലാവധി –
Level 5 – 150 മണിക്കൂർ

പരീക്ഷ – ജാപ്പനീസ് ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ്

കോഴ്സ് ഫീസ് – Rs 6900*

15ന് വയസ്സിന് മുകളിൽ ആർക്കും രജിസ്റ്റർ ചെയ്യാം..

2. ജർമ്മൻ

കോഴ്സ് കാലാവധി
ലെവൽ 1 – 80 മണിക്കൂർ

GOETH Zentrumന്റെ എക്സാം സെർട്ടിഫിക്കേഷൻ

കോഴ്സ് ഫീസ് – Rs 5200*

15ന് വയസ്സിന് മുകളിൽ ആർക്കും രജിസ്റ്റർ ചെയ്യാം..

3. ഫ്രഞ്ച്

കോഴ്സ് കാലാവധി
ലെവൽ 1 – 100 മണിക്കൂർ

DELF എക്സാം സെർട്ടിഫിക്കേഷൻ

കോഴ്സ് ഫീസ് – Rs 5800*

15ന് വയസ്സിന് മുകളിൽ ആർക്കും രജിസ്റ്റർ ചെയ്യാം..

4. അറബിക്

കോഴ്സ് കാലാവധി
അറബിക് 100 – 120 മണിക്കൂർ
അറബിക് 101 – 120 മണിക്കൂർ

കേരള സർവകലാശാല അറബിക് ഡിപ്പാർട്മെന്റ് സെർട്ടിഫിക്കേഷൻ

15ന് വയസ്സിന് മുകളിൽ ആർക്കും രജിസ്റ്റർ ചെയ്യാം..

5. സ്പാനിഷ്

കോഴ്സ് കാലാവധി
ലെവൽ 1 – 150 മണിക്കൂർ

DELE എക്സാം

15ന് വയസ്സിന് മുകളിൽ ആർക്കും രജിസ്റ്റർ ചെയ്യാം…

ആദ്യ ഘട്ടത്തിൽ ജർമ്മൻ, ഫ്രഞ്ച്, ജാപ്പനീസ് എന്നീ ഭാഷകളുടെ ക്ലാസ്സുകളാണ് ആരംഭിക്കുന്നത്, തുടർന്ന് അടുത്ത ഘട്ടത്തിൽ സ്പാനിഷ്, അറബിക് എന്നീ ഭാഷാ കോഴ്‌സുകളും ആരംഭിക്കും..

അതാത് വിദേശ രാജ്യത്തെ സർക്കാരുമായോ സർക്കാർ അംഗീകൃത അജൻസികളുമായോ ചേർന്നാണ് അസാപ് വിദേശ ഭാഷ പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നത്..

ജർമൻ, ജാപ്പനീസ് ഫ്രഞ്ച് ഭാഷകളുടെ ക്ലാസുകൾ ഓഗസ്റ്റ് അവസാന വാരം മുതൽ ആരംഭിക്കും..

രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും www.asapkerala.gov.in or www.skillparkkerala.in എന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക..

കൂടുതൽ വിവരങ്ങൾക്ക് 9495999699/ 9495999643/9495999642/9495999663 എന്ന നമ്പറുകളിൽ ബന്ധപെടുക..

**അസ്സെസ്സ്മെന്റ് ഫീസും ട്രെയിനിങ് മെറ്റീരിയൽ ഫീസും ഉൾപ്പെടാതെ…

Related Articles

Back to top button