KeralaLatest

കെ.ആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

“Manju”

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രി കെആർ ഗൗരിയമ്മയുടെ ആരോഗ്യനില വീണ്ടും അതീവ ഗുരുതരം. മുറിയിൽ നിന്നും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.  അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന അവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനാൽ റൂമിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും  തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പനിയെ തുടർന്ന് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Articles

Back to top button