IndiaKeralaLatest

നിങ്ങളുടെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ ഇനി വാട്സാപ്പിലൂടെയും അറിയാം !

“Manju”

Here is how you can search for nearby vaccination centres using Whatsapp: അടുത്തുള്ള  വാക്സിനേഷൻ കേന്ദ്രം അറിയാൻ ഇനി വാട്സാപ്പ് മതി

നിങ്ങളുടെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ ഇനി വാട്സാപ്പിലൂടെയും അറിയാം. വാട്സാപ്പിൽ പുതുതായി കൊണ്ടുവന്ന ‘വാട്സാപ്പ് ചാറ്റ്ബോക്സ്’ ലൂടെയാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ അറിയാൻ സാധിക്കുക.
കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ സമയത്ത് കേന്ദ്ര സർക്കാർ ആരംഭിച്ച ‘മൈഗവ് കൊറോണ ഹെൽപ്‌ഡെസ്‌ക് ചാറ്റ്ബോക്സ്’ (MyGov Helpdesk Chat Box) ലെ പുതിയ ഫീച്ചറിലൂടെയാണ് ഇപ്പോൾ നിങ്ങളുടെ സമീപത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ അറിയാൻ സാധിക്കുക. ”ഇന്ത്യയുടെ വാക്സിനേഷൻ ഡ്രൈവ് ഇപ്പോൾ മൂന്നാം ഘട്ടത്തിലാണ്. വാട്സാപ്പ് ചാറ്റ് ബോക്സ് ജനങ്ങൾക്ക് അവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ അറിയാൻ സഹായിക്കും” കേന്ദ്ര സർക്കാർ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു.
കഴിഞ്ഞ വർഷം വ്യാജ വാർത്തകൾ തടയാനും കോവിഡ് 19 സംബന്ധിച്ച അവബോധം ജനങ്ങളിൽ ഉണ്ടാകുന്നതിനുമാണ് വാട്സാപ്പ് ചാറ്റ്ബോക്സ് സർക്കാർ ആരംഭിച്ചത്. ചാറ്റ്ബോക്സ് വന്ന് 10 ദിവസത്തിനുള്ളിൽ അതിന്റെ ഉപയോക്താക്കളുടെ എണ്ണം 1.7 കോടി എത്തിയിരുന്നു.
എങ്ങനെയാണ് ചാറ്റ്ബോക്സിന്റെ സഹായത്തോടെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ അറിയുന്നത് എന്ന് നോക്കാം.
1. സർക്കാരിന്റെ കോവിഡ് ഹെൽപ്‌ഡെസ്‌ക് ചാറ്റ്ബോട്ട് നമ്പർ ആയ 9013151515 നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുക.
2. ഒരു ‘Hi’ അയച്ചോ ‘Namaste’ അയച്ചോ ചാറ്റിങ് ആരംഭിക്കുക.
3. അതിനു ശേഷം കുറച്ചു ചോദ്യങ്ങൾ അടങ്ങിയ ഒരു ഓട്ടോമേറ്റഡ് മെസ്സേജ് നിങ്ങൾക്ക് ലഭിക്കും അതിൽ നിങ്ങൾ താമസിക്കുന്നിടത്തെ പിൻകോഡ് നൽകണം.
4. അപ്പോൾ നിങ്ങൾ താമസിക്കുന്നതിന് സമീപമുള്ള വാക്സിനേഷൻ കേന്ദ്രങ്ങളുടെ ലിസ്റ്റ് അടങ്ങിയ ഒരു മെസ്സേജ് നിങ്ങൾക്ക് ലഭിക്കും. അതിൽ നിന്ന് നിങ്ങൾക്ക് ഏറ്റവും സൗകര്യമുള്ള കേന്ദ്രം തിരഞ്ഞെടുത്ത് അവിടുത്തെ വാക്സിൻ ലഭ്യത അനുസരിച്ച് രജിസ്റ്റർ ചെയ്ത ശേഷം പോയി വാക്സിൻ എടുക്കാം.
ശ്രദ്ധിക്കുക: ചാറ്റ്ബോട്ടിന്റെ മറുപടി ലഭിക്കാൻ ചിലപ്പോൾ ഒരു മിനിറ്റ് വരെ സമയം എടുത്തേക്കാം

Related Articles

Back to top button