InternationalLatest

കയറ്റുമതിക്ക് നിയന്ത്രണം

“Manju”

കുവൈത്ത് സിറ്റി: രാജ്യത്ത് മുട്ട കയറ്റുമതിക്ക് നിയന്ത്രണം. 2023 മേയ് 21 വരെ എട്ടുമാസത്തേക്കാണ് നിയന്ത്രണം.ഇതുസംബന്ധിച്ച്‌ വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അല്‍ ഷരിയാന്‍ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു.ഞായറാഴ്ച ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീരുമാനമനുസരിച്ച്‌, ലൈസന്‍സുള്ള ദേശീയ ഫാമുകള്‍, കോഴിമുട്ട ഉല്‍പാദന കമ്പനികള്‍ എന്നിവയെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓരോ കയറ്റുമതിക്കും വാണിജ്യ വ്യവസായ മന്ത്രാലയത്തില്‍നിന്ന് പ്രത്യേക ലൈസന്‍സ് നേടണമെന്ന വ്യവസഥയും മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രാദേശിക വിപണിയിലെ വിലകളുടെയും അളവുകളുടെയും സ്ഥിരത നിലനിര്‍ത്തുന്നതിനായാണ് നടപടി എന്നാണ് സൂചന.

Related Articles

Back to top button