IndiaLatest

വയോധികയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി ഡോക്​ടര്‍

“Manju”

ഡല്‍ഹിയില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ച വയോധികയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി ഡോക്​ടര്‍. ഇവരുടെ മകനും രോഗം ബാധിച്ച്‌​ ചികിത്സയിലായതോടെയാണ്​ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ ഡോക്​ടര്‍ മുന്നോട്ട്​ വന്നത്​.ബുധനാഴ്​ചയാണ്​ സര്‍ദാര്‍ വല്ലഭായി പ​ട്ടേല്‍ ആശുപത്രിയില്‍ നിന്ന്​ എനിക്കൊരു കോള്‍ ലഭിക്കുന്നത്​. 78കാരിയായ സ്​ത്രീ കോവിഡ്​ ബാധിച്ച്‌​ മരിച്ചുവെന്നും അവരുടെ മകനും രോഗബാധയുള്ളതിനാല്‍ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ ആരു​മില്ലെന്നുമായിരുന്നു ജൂനിയര്‍ ഡോക്​ടര്‍മാര്‍ പറഞ്ഞത്​.

ഞാന്‍ ഉടന്‍ തന്നെ അവരുടെ ബന്ധുക്കളേയും അയല്‍ക്കാരെയും ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അവരാരും മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ മുന്നോട്ട്​ വരാതായതോടെ ആ കര്‍ത്തവ്യം താന്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന്​ നോര്‍ത്ത്​ ഡല്‍ഹി മുന്‍സിപ്പല്‍ ​കോര്‍പ്പറേഷനിലെ ഡോക്​ടറായ വരുണ്‍ ഗാര്‍ഗ്​ പറഞ്ഞു.

Related Articles

Back to top button