IndiaKeralaLatest

കോവിഡ്; റെ​യി​ല്‍​വേ​യു​ടെ ​ഐ​സൊ​ലേ​ഷ​ന്‍ കോ​ച്ചു​ക​ള്‍ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി

“Manju”

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം പി​ടി​വി​ട്ടു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റെ​യി​ല്‍​വേ​യു​ടെ ഐസൊ​ലേ​ഷ​ന്‍ കോ​ച്ചു​ക​ള്‍ ല​ഭ്യ​മാ​ക്കാ​നും കേ​ര​ളം ന​ട​പ​ടി തു​ട​ങ്ങി. ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ള്‍ നി​റ​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ബ​ദ​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക്​ ശ്ര​മി​ക്കു​ന്ന​ത്.

റെ​യി​ല്‍​വേ​ക്ക്​ കീ​ഴി​ല്‍ 4400 ഐസൊ​ലേ​ഷ​ന്‍ കോ​ച്ചു​ക​ളി​ലാ​യി 70,000 കി​ട​ക്ക​ക​ളാ​ണ്​ സ​ജ്ജം. ഏ​തു​​സ​മ​യ​ത്ത്​ സം​സ്ഥാ​നം ആ​വ​ശ്യ​​പ്പെ​ട്ടാ​ലും കോ​ച്ചു​ക​ള്‍ എ​ത്തി​ക്കാ​ന്‍ സ​ന്ന​ദ്ധ​മാ​ണെ​ന്നാ​ണ്​ റെ​യി​ല്‍​വേ നി​ല​പാ​ട്. തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന​ല്‍ റെ​യി​ല്‍​വേ മാ​നേ​ജ​ര്‍ ആ​ര്‍. മു​കു​ന്ദി​നെ​ കേ​ര​ള​ത്തി​ലെ നോ​ഡ​ല്‍ ഓ​ഫി​സ​റാ​യി റെ​യി​ല്‍​വേ നി​യോ​ഗി​ച്ചി​ട്ടു​മു​ണ്ട്. ​ഏ​തൊ​ക്കെ സേ​വ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ആ​രൊ​ക്കെ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന​തി​ല്‍ റെ​യി​ല്‍​വേ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​റും ത​മ്മി​ലു​ള്ള ക​രാ​റിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കോ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്കു​ക. ഗു​ജ​റാ​ത്ത്​, മ​ഹാ​രാ​ഷ്​​ട്ര, നാ​ഗാ​ലാ​ന്‍​റ്​, മ​ധ്യ​പ്ര​ദേ​ശ്​, ഡ​ല്‍​ഹി സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 232 കോ​ച്ചു​ക​ള്‍ റെ​യി​ല്‍വേ  സജ്ജമാക്കിയി​ട്ടു​ണ്ട്.

റെ​യി​ല്‍​വേ​യു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​നും കോ​ച്ചു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഐ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ​വി. ​ര​തീ​ഷ​നെ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ചു. സി.​എ​ഫ്.​എ​ല്‍.​ടി.​സി മാ​തൃ​ക​യി​ല്‍ ​രോ​ഗ​ബാ​ധി​ത​രെ പ​രി​ച​രി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​യി റെ​യി​ല്‍​വേ​യു​ടെ ഐ​സൊ​ലേ​ഷ​ന്‍ കോ​ച്ചു​ക​ള്‍ വി​ന്യ​സി​ക്കാ​നാ​ണ്​ ആ​ലോ​ച​ന.

സ്ലീ​പ്പ​ര്‍, ജ​ന​റ​ല്‍ കോ​ച്ചു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളാ​ക്കി​യ​ത്. ഒ​രു കോ​ച്ചി​ലെ ഒമ്പ​ത് കാ​ബി​നു​ക​ളി​ല്‍ എ​ട്ടി​ല്‍ ര​ണ്ടു രോ​ഗി​ക​ളെ വീ​തം പാ​ര്‍​പ്പി​ക്കാ​നാ​കും. ഒ​ന്ന്​ ഡോ​ക്ട​ര്‍​മാ​ര​ട​ക്കം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ്. എ​ല്ലാ കോ​ച്ചി​ലും ര​ണ്ട്  ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റും അ​ഗ്​​നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​മു​ണ്ട്. ഓ​രോ കോ​ച്ചി​ലെ​യും ര​ണ്ടു ശു​ചി​മു​റി​ക​ളി​ല്‍ ഒ​ന്ന് ഷ​വ​ര്‍ അ​ട​ക്കം കു​ളി​മു​റി​യാ​യാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Related Articles

Back to top button