KeralaLatest

വീട്ടുവളപ്പില്‍ നിന്ന് പെരുപാമ്പുകളെ പിടികൂടി

“Manju”

ഇടുക്കി : വീട്ടുപറമ്പില്‍ നിന്ന് മൂന്ന് പെരുപാമ്പുകളെ പിടികൂടി. ഇടുക്കി ഉടുമ്പന്നൂരിലാണ് സംഭവം. ഇടമറുക് പേനാട്ട് കളപ്പുരയില്‍ അജി ചെറിയാന്റെ വീട്ടിലെ പറമ്പില്‍ നിന്നാണ് 3 പെരുപാമ്പുകളെ പിടികൂടിയത്. കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് പാമ്പുകളെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി മൂന്നെണ്ണത്തിനെയും പിടികൂടുകയായിരുന്നു. പറമ്പില്‍ നിന്ന് പിടികൂടിയ പെരുപാമ്പുകളെ വനം വകുപ്പിന് കൈമാറി. ഇവയെ വനപ്രദേശത്ത് എത്തിച്ച്‌ തുറന്നുവിടാനാണ് തീരുമാനം.

Related Articles

Back to top button