Latest

ജനുവരിയിൽ സമാഹരിച്ച ജിഎസ്ടി 1.38 ലക്ഷം കോടി രൂപ

“Manju”

ന്യൂഡൽഹി: പുതുവർഷത്തിലെ ആദ്യ മാസം 1,38,394 കോടി രൂപ ജിഎസ്ടി വരുമാനം നേടിയതായി ധനമന്ത്രാലയം അറിയിച്ചു. നാലാം തവണയാണ് ജിഎസ്ടി 1.30 ലക്ഷം കോടി കവിയുന്നത്. കൊറോണ മഹാമാരിയുടെ പ്രതിസന്ധിയിൽ നിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വീണ്ടെടുപ്പ് നടത്തിതായി ജിഎസ്ടി വരുമാനത്തിലെ സ്ഥിരത സൂചിപ്പിക്കുന്നു. 2021 ഏപ്രിലിൽ കേന്ദ്ര സർക്കാർ ഏറ്റവും ഉയർന്ന പ്രതിമാസ ജിഎസ്ടി കളക്ഷൻ രേഖപ്പെടുത്തിയത്(1.39 ലക്ഷം കോടി രൂപ). 2022 ജനുവരി മാസത്തെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 15 ശതമാനം കൂടുതലാണ്, 2020 ജനുവരിയിലെ ജിഎസ്ടി വരുമാനത്തേക്കാൾ 25 ശതമാനം കൂടുതലാണെന്ന് മന്ത്രാലയം അറിയിച്ചു.

36 ലക്ഷം ത്രൈമാസ റിട്ടേണുകൾ ഉൾപ്പെടെ 2022 ജനുവരി 30 വരെ സമർപ്പിച്ച ജിഎസ്ടിആർ-3ബി റിട്ടേണുകളുടെ ആകെ എണ്ണം 1.05 കോടിയാണെന്നും കേന്ദ്ര മന്ത്രാലയം കൂട്ടിച്ചേർത്തു.”2022 ജനുവരിയിൽ 31ന് ഉച്ചകഴിഞ്ഞ് 3 വരെ സമാഹരിച്ച മൊത്ത ജിഎസ്ടി വരുമാനം 1,38,394 കോടിയാണ്, അതിൽ സിജിഎസ്ടി 24,674 കോടി രൂപ, എസ്ജിഎസ്ടി 32,016 കോടി രൂപ, ഐജിഎസ്ടി 72,030 കോടി രൂപ (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത 35,181 കോടി രൂപ ഉൾപ്പെടെ) സെസ് ഇനത്തിൽ 9,674 കോടി രൂപയും പിരിച്ചെടുത്തു.

”സാമ്പത്തിക വീണ്ടെടുക്കൽ, വെട്ടിപ്പ് വിരുദ്ധ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് വ്യാജ ബില്ലർമാർക്കെതിരെയുള്ള നടപടി എന്നിവ മെച്ചപ്പെടുത്തിയ ജിഎസ്ടി വർധലവിന് കാരണമായി. വിപരീത ഡ്യൂട്ടി ഘടന ശരിയാക്കാൻ കൗൺസിൽ സ്വീകരിച്ച വിവിധ നിരക്ക് ലഘൂകരണ നടപടികളും വരുമാനത്തിലെ പുരോഗതിക്ക് കാരണമായതായി ധനമന്ത്രാലയം പറഞ്ഞു.

Related Articles

Back to top button