IndiaLatest

പുതുനിറത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്

“Manju”

മുംബൈ: ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ഇനി പുതിയ രൂപത്തിലും നിറത്തിലും. പുതിയ പഞ്ച് ലൈനുമായാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്  മിവിമാനങ്ങളുടെ പുതുനിറം കമ്പനി അവതരിപ്പിച്ചത്. നിങ്ങള്‍ എങ്ങനെയാണോ അങ്ങനെ പറക്കാം എന്നതാണ് കമ്പനിയുടെ പുതിയ പഞ്ച് ലൈൻ. ഏതുവേഷക്കാര്‍ക്കും തുല്യ പരിഗണന നല്‍കി, നാടിന്റെ തനിമ ചോരാതെ സ്വാഗതമോതുകയാണെന്ന് പുതിയ വിമാനത്തിന്റെ ഡിസൈൻ അനാവരണ ചടങ്ങില്‍ കമ്പനി മേധാവികള്‍ വ്യക്തമാക്കി.

ചെയര്‍മാൻ കാംപ്‌ബെല്‍ വില്‍സണ്‍, മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ ലിവറിയിലുള്ള വിമാനത്തെ അവതരിപ്പിച്ചത്. ബോയിംഗ് 737-8 എന്ന എയര്‍ക്രാഫ്റ്റ് പുതിയ നിറത്തില്‍ തയ്യാറാക്കി അനാവരണം ചെയ്തു. അതേസമയം എയര്‍ ഏഷ്യ കമ്പനി എയര്‍ ഇന്ത്യ എക്സ്പ്രസിലേക്ക് ലയിക്കുന്നതോടെ എയര്‍ ഏഷ്യ വിമാനങ്ങള്‍ ഇന്ത്യൻ ആകാശത്തോട് വിടപറയും. ലയനത്തിന് പിന്നാലെ കമ്പനിയുടെ ആഭ്യന്തര സര്‍വീസുകളാണ് നിര്‍ത്തലാക്കുക.

Related Articles

Back to top button