IndiaLatest

ഭൂട്ടാന്‍ സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി നരേന്ദ്ര മോദിക്ക്

“Manju”

ന്യൂഡൽഹി: ഭൂട്ടാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് . കൊവിഡ് കാലത്തുൾപ്പടെ നല്കിയ സഹകരണത്തിന് മോദിക്ക് നന്ദിയെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി പറഞ്ഞു. ഭൂട്ടാൻ ദേശീയ ദിനമായ ഇന്നാണ്  രാജാവ് ജിഗ്മെ ഖേസർ നാംഗ്യല് വാങ്ങ്ചുക്ക് പരമോന്നത സിവിലിയൻ ബഹുമതി പ്രഖ്യാപിച്ചത്. രാജാവ് നരേന്ദ്രമോദിയുടെ പേര് നിർദ്ദേശിച്ചതിൽ അതീവസന്തോഷമുണ്ടെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടേ ഷേറിംഗ്  ഫേസ്ബുക്ക് കുറിപ്പിൽ‌ പറഞ്ഞു.

ഇന്ത്യയുടെ സഹായ സഹകരണങ്ങൾ അനിർവചനീയമാണെന്നും ഭൂട്ടാൻ പ്രസ്താവനയിൽ അറിയിച്ചു.അതേസമയം ചൈനയുടെ കടന്നു കയറ്റത്തിലും ഭൂട്ടാനൊപ്പമായിരുന്നു ഇന്ത്യ നിലനിന്നത്. ചൈനയും ഭൂട്ടാനുമായി ഇന്ത്യ അതിർത്തി പങ്കിടുന്ന ഡോക്‌ലാം പീഠഭൂമിയിലേക്ക് ചൈന പാത നീട്ടുന്ന പ്രശ്നത്തിൽ 2017-ൽ ഇന്ത്യൻ സൈന്യവും ചൈനീസ് പട്ടാളവും 73 ദിവസം മുഖാമുഖം നിന്നിരുന്നു.

Related Articles

Back to top button