KeralaLatest

തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമത്

“Manju”

ശ്രീജ.എസ്

കേരളത്തിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതായി സര്‍വ്വേ ഫലം. കേന്ദ്രസര്‍ക്കാര്‍ നടത്തിയ പീരിയോഡിക് ഫോര്‍സ് സര്‍വ്വേ ഫലം പ്രകാരം രാജ്യത്ത് തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതാണ്.
2020 ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവില്‍ നടത്തിയ സര്‍വ്വേ പ്രകാരം കേരളത്തിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 40.5 ശതമാനമാണ്.

15 വയസിനും 29 വയസിനും ഇടയില്‍ പ്രായമുള്ളവരെ കണക്കിലെടുത്തുകൊണ്ടാണ് സര്‍വ്വേ നടന്നത്. യുവാക്കളുെട തൊഴില്ലായാമയുടെ ദേശീയ ശരാശരി 21 ആണ്. ഇത് കൊവിഡ് കാലത്തിന് മുന്‍പുള്ള കണക്കായതിനാല്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ഈ വര്‍ഷം ജനുവരി 14ന് ധനമന്ത്രി തോമസ് ഐസക്ക് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 36 ശതമാനമാണെന്നാണ് സഭയില്‍ പറഞ്ഞത്.

Related Articles

Back to top button