IndiaLatest

ലോക്ക്ഡൗണ്‍ നീട്ടി ഉത്തര്‍പ്രദേശ്

“Manju”

ലക്‌നൗ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മെയ് 17 വരെയാണ് നിയന്ത്രണം നീട്ടിയത്. നേരത്തെ മെയ് 10 വരെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പടുത്തിയിരുന്നത്.

കൊറോണ വൈറസ് കേസുകള്‍ കുത്തനെ ഉയരുന്നത് തടയാന്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഏപ്രില്‍ 27 ന് അലഹബാദ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശില്‍ ഇന്നലെ 26,847 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 298 പേര്‍ മരിച്ചു. 34,721 പേര്‍ രോഗമുക്തരായി. നിലവില്‍ 2,45,736 പേരാണ് ചികിത്സയിലുള്ളത്‌

Related Articles

Back to top button