IndiaInternationalKeralaLatest

സ്‌കൂള്‍ അടച്ചിടല്‍, 30 ലക്ഷം കോടിയുടെ നഷ്‌ടം ഇന്ത്യയ്ക്കുണ്ടാകുമെന്ന്‌ ലോകബാങ്ക്‌

“Manju”

സ്കൂളുകൾ അടച്ചിടൽ: ഇന്ത്യക്ക് നഷ്ടം 30 ലക്ഷം കോടിയോളം രൂപ | School  closures: India loses Rs 30 lakh croreന്യൂഡല്‍ഹി: കോവിഡ്‌ വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഏറെനാള്‍ അടച്ചിട്ടത്‌ ഇന്ത്യയുടെ ദേശീയവരുമാനത്തെ സാരമായി ബാധിച്ചേക്കാമെന്ന്‌ ലോകബാങ്ക്‌ റിപ്പോര്‍ട്ട്‌. സ്‌കൂള്‍ അടച്ചില്‍ താല്‍ക്കാലികമാണെങ്കിലും വിദ്യാര്‍ഥികളില്‍ അതു വലിയ കുഴപ്പങ്ങള്‍ക്കു കാരണമാകും. നിരവധി കുട്ടികള്‍ക്കു സ്‌കൂള്‍ വിദ്യാഭ്യാസമേഖലയില്‍നിന്നു പുറത്തുപോകാനും അടച്ചിടല്‍ കാരണമായേക്കും.

വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന വിദ്യാഭ്യാസ നഷ്‌ടത്തിനുപുറമേ രാജ്യത്തിന്‌ ഏകദേശം 30 ലക്ഷം കോടി രൂപ(400 ബില്യന്‍ ഡോളര്‍)യുടെ വരുമാന നഷ്‌ടമുണ്ടാകുമെന്നും ലോകബാങ്ക്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കാകെ 622 ബില്യണ്‍ ഡോളര്‍ മുതല്‍ 880 ബില്യണ്‍ ഡോളര്‍ വരെ നഷ്‌ടമുണ്ടാകുമെന്നും “ബീറ്റണ്‍ ഓര്‍ ബ്രോക്കണ്‍? ഇന്‍ഫര്‍മേറ്റ്‌ലി ആന്‍ഡ്‌ കോവിഡ്‌ 19 ഇന്‍ സൗത്ത്‌ ഏഷ്യ” എന്ന പേരില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു.

Related Articles

Check Also
Close
Back to top button