InternationalLatest

ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ആന്‍ഡമാന്‍ തീരത്തേക്ക്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : അമേരിക്കന്‍ നാവികസേനയുടെ അഭിമാനമായ യു.എസ്.എസ് നിമിറ്റ്സ് ആന്‍ഡമാന്‍-നിക്കോബാര്‍ തീരത്തേക്ക്. വിമാനവാഹിനിയായ നിമിറ്റ്സ്, ലോകത്തിലെ ഏറ്റവും വലിയ യുദ്ധ കപ്പല്‍ ആണ്. 130 യുദ്ധവിമാനങ്ങള്‍ വരെ വഹിക്കാന്‍ ശേഷിയുള്ള നിമിറ്റ്സ് ഇന്ത്യയുമായി സംയുക്ത സൈനിക അഭ്യാസത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷം പരിഗണിച്ചാണ് ഈ നടപടി.

ഇന്ത്യന്‍ നേവി ഈയിടെ ജപ്പാനുമായി നാവികാഭ്യാസം നടത്തിയിരുന്നു. ചൈനയുമായി അമേരിക്കയുടെ ബന്ധം അങ്ങേയറ്റം വഷളായി നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈയൊരു ഘട്ടത്തില്‍, ഇന്ത്യന്‍ സമുദ്രത്തിലെ സഹകരണം ഉറപ്പാക്കാന്‍ വേണ്ടിയാണ് അമേരിക്ക ഈ സംയുക്ത നാവിക അഭ്യാസത്തിന് മുന്‍കൈയെടുക്കുന്നത്.

Related Articles

Back to top button