KeralaLatestThiruvananthapuram

മാലിന്യം ശേഖരിച്ച് ബിജെപി പ്രതിഷേധം

“Manju”

ജ്യോതിനാഥ് കെ പി
പോത്തൻകോട്: പോത്തൻകോട് പഞ്ചായത്ത് ഭരണസമിതി വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി നിരവധി പേർക്ക് പരിശീലനം നൽകുകയും പ്ലാസ്റ്റിക് സംസ്കരിക്കുന്നതിനായി 10 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് പോത്തൻകോട് ചന്തയുടെ പുറകിൽ ഷെഡ് നിർമ്മിക്കുകയും ചെയ്തു. ഈ ആവശ്യത്തിനായി ലക്ഷങ്ങൾ ചെലവാക്കി വാങ്ങിയ വണ്ടി തുരുമ്പെടുത്ത് നശിക്കുകയാണ്. ഇത്രയും തുക ചിലവാക്കി യിട്ട് ഒരു വീട്ടിൽനിന്നു പോലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ കഴിയാതെ പൊതുപണം പാഴാക്കിയും ജനങ്ങളെ കബളിപ്പിച്ചതിലും പ്രതിഷേധിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ പ്ലാസ്റ്റിക്കും മറ്റ ജീർണ വസ്തുക്കളും വീടുകളിൽ എത്തി ശേഖരിക്കുന്നു. മഴക്കാലരോഗങ്ങൾക്കൊപ്പം കൊറോണ വ്യാപന ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ വ്യത്യസ്ത സമരപരിപാടി ബിജെപി ജില്ലാ അധ്യക്ഷൻ ശ്രീ വി രാജേഷ് കരൂർ ക്ഷേത്രത്തിനുസമീപം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം ബാലമുരളി മണ്ഡലം പ്രസിഡണ്ട് പള്ളിപ്പുറം വിജയകുമാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ആർ ജയചന്ദ്രൻ പഞ്ചായത്ത് ജനറൽ സെക്രട്ടറി രാജീവ് മഞ്ഞമല എന്നിവർ സംസാരിച്ചു.

Related Articles

Back to top button