IndiaLatest

വാക്‌സിന്‍ നികുതി ഒഴിവാക്കാനാകില്ലെന്ന് നിര്‍മലാ സീതാരാമന്‍

“Manju”

ഡല്‍ഹി ; കൊവിഡ് വാക്‌സിനും മരുന്നിനും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ക്കും ഏര്‍പ്പെടുത്തിയ ജി.എസ്.ടി ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മോദിക്ക് കത്തയച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി ധനമന്ത്രി രംഗത്തെത്തിയത്.

വാക്‌സിന് അഞ്ച് ശതമാനം നികുതിയും മരുന്നിനും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററിനും 12 ശതമാനം വീതം നികുതിയുമാണ് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നികുതി ഒഴിവാക്കുന്നത് വാക്‌സിന്‍ വില കൂട്ടാന്‍ കാരണമാകുമെന്നാണ് ധനമന്ത്രി പറഞ്ഞത്. ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് ആനുകൂല്യം ലഭ്യമാക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വാക്‌സിന്‍ ജി.എസ്.ടി വരുമാനത്തിന്റെ 70 ശതമാനവും ലഭിക്കുന്നത് സംസ്ഥാനങ്ങള്‍ക്കാണ്. ചികിത്സയ്ക്ക് വേണ്ട 23 ഉത്പന്നങ്ങള്‍ക്കും ഇറക്കുമതി തീരുവ ഒഴിവാക്കിയതായും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

Related Articles

Back to top button