KeralaLatest

പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 50% മുകളില്‍; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് 72 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിങ്കളാഴ്ച പോസിറ്റിവിറ്റി നിരക്ക് 27.56 ആണ്. എന്നാല്‍ 300ല്‍ അധികം പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിലാണെന്നും 57 പഞ്ചായത്തുകളില്‍ 500 മുതല്‍ 2000 വരെ സജീവ കേസുകളുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എറണാകുളം ജില്ലയില്‍ 50 ശതമാനം പോസിറ്റിവിറ്റി നരക്കുള്ള 19 പഞ്ചായത്തുകളാണുള്ളത്. ഇത് ഗൗരവമേറിയ സാഹചര്യമാണെന്നും ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനം നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Related Articles

Back to top button