KeralaLatest

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം ജൂലൈ അഞ്ചിന്

“Manju”

കാസര്‍ഗോഡ്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം തിങ്കളാഴ്ച (ജൂലൈ അഞ്ച്) നടക്കും. കളക്ടറേറ്റിലെ അക്ഷര ലൈബ്രറിയുടെ സഹകരണത്തോടെ രാവിലെ 11.30ന് ഓണ്‍ലൈനായാണ് പരിപാടി. കവി ദിവാകരന്‍ വിഷ്ണുമംഗലം അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ അധ്യക്ഷത വഹിക്കും.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. പി. പ്രഭാകരന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍, കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, അക്ഷര ലൈബ്രറി പ്രതിനിധി സതീശന്‍ പൊയ്യക്കോട്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി.എഡിറ്റര്‍ പി.പി. വിനീഷ്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.എന്‍. പ്രദീപ് എന്നിവര്‍ സംസാരിക്കും

Related Articles

Back to top button