IndiaLatest

ധോണിക്ക് ഐപിഎൽ റെക്കോഡ് :ഏറ്റവും കൂടുതല്‍ ക്യാച്ച്‌ എടുത്ത വിക്കറ്റ് കീപ്പർ

“Manju”

ശ്രീജ.എസ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റെങ്കിലും മത്സരത്തില്‍ പുതിയ ഐ.പി.എല്‍ റെക്കോര്‍ഡിട്ട് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. മത്സരത്തില്‍ 4 ക്യാച്ചുകള്‍ എടുത്ത ധോണി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച്‌ എടുത്ത വിക്കറ്റ് കീപ്പറായി. ബ്രാവോയുടെ പന്തില്‍ ശിവം മാവിയുടെ ക്യാച്ച്‌ എടുത്താണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികിന്റെ റെക്കോര്‍ഡാണ് മഹേന്ദ്ര സിംഗ് ധോണി മറികടന്നത്. നിലവില്‍ 104 ക്യാച്ചുകളാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ധോണി സ്വന്തമാക്കിയത്.

Related Articles

Back to top button