ശ്രീജ.എസ്
ഇരുപത്തിയഞ്ചാമത് ചലച്ചിത്രമേളയുടെ രണ്ടാംഘട്ടം നടക്കുന്ന കൊച്ചിയിലെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും നടന് സലിം കുമാറിനെ ഒഴിവാക്കിയിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. സലിം കുമാറിനെ ഒഴിവാക്കിയിട്ടില്ലെന്നും ക്ഷണിക്കാന്‍ വൈകിയതാകുമെന്നുമാണ് കമല്‍ നല്കുന്ന വിശദീകരണം.
ദേശീയ പുരസ്കാര ജേതാക്കളാണ് മേളയുടെ തിരി തെളിയിക്കേണ്ടത്. തന്നെ വിളിക്കാതിരുന്നതിനെ കുറിച്ച് സലിം കുമാര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ഇതിനു മറുപടിയെന്നോണമാണ് കമല്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്. എന്തുകൊണ്ടാണ് ഒഴിവാക്കിയത് എന്നറിയാനാണ് നേരിട്ട് വിളിച്ച് ചോദിച്ചതെന്നും അപ്പോള്‍ പ്രായക്കൂടുതല്‍ എന്നാണ് കാരണം പറഞ്ഞതെന്നും സലിം കുമാര്‍ പറഞ്ഞിരുന്നു.
‘കലാകാരന്മാരെ എന്തു വേണമെങ്കിലും ചെയ്യാമെന്ന് അവര്‍ നേരത്തേ തെളിയിച്ചതാണ്. അതാണല്ലോ പുരസ്കാരം മേശപ്പുറത്ത് വച്ചു നല്‍കിയത്’ – സലിം കുമാര്‍ വ്യക്തമാക്കി.